auto ad

Friday, June 17, 2022

ഒരു സ്പെഷ്യൽ മുട്ട ബിരിയാണി | Mutta Biriyani Recipe | Egg Dum Biryani Recipe in Malayalam


മുട്ട മസാല ചേരുവകൾ 
  • പുഴുങ്ങിയ മുട്ട 7 
  • സവാള 3 (300g )
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 tbs (20g )
  • പച്ചമുളക് 2 (10g )
  • മുളകുപൊടി 1 ടീസ്പൂൺ 
  • ഗരം മസാല 1 ടീസ്പൂൺ 
  • പെരുംജീരകം പൊടി 1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി 1 / 2 ടീസ്പൂൺ 
  • തക്കാളി 2 (130g )
  • തൈര് 2 tbs (30g )
  • ഏലക്ക 4 ,ഗ്രാമ്പൂ 4 , കറുവപ്പട്ട 1 
  • മല്ലിയില 
  • പുതിനയില 
  • അണ്ടിപ്പരിപ്പ് ഒരു പിടി (25g )
റൈസ് തയ്യാറാക്കാൻ 
  • ബസ്മതി അരി 2 കപ്പ് (450g )
  • ഏലക്ക 4 ,ഗ്രാമ്പൂ 4 ,കറുവപ്പട്ട 1 കഷണം , ജാതിപത്രി 1 ,പെരുംജീരകം 1/ 2 ടീസ്പൂൺ 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ 
  • സവാള 1 ചെറുത് (30g )
  • പച്ചമുളക് 1 
  • മല്ലിയില 
  • പുതിനയില 
  • വെള്ളം 3 1/ 2  കപ്പ് 
  • ഉപ്പ് 
 മസാല ഉണ്ടാക്കാൻ 
  • സവാള നീളത്തിൽ അരിഞ്ഞു പൊൻനിറമാകുന്ന വരെ വറുത്തു കോരുക 
  • ഇതിൽ നിന്നും മുക്കാൽ ഭാഗം അണ്ടിപ്പരിപ്പ് , വെള്ളം എന്നിവയോടൊപ്പം അരച്ചെടുക്കുക 
  • പാനിൽ 4 ടേബിൾസ്പൂൺ എണ്ണ  ചൂടാക്കി കുറച്ചു അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി എന്നിവ  വറുത്തു മാറ്റി വയ്ക്കുക 
  • ഇനി ഏലക്ക , ഗ്രാമ്പൂ , കറുവപ്പട്ട , എന്നിവ ചേർത്ത് മൂപ്പിക്കുക 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , പച്ച മുളക് എന്നിവ ചേർത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക 
  • ഇനി തക്കാളി ചേർക്കുക വെന്തുടഞ്ഞു വരുമ്പോൾ തൈര് ചേർത്തിളക്കുക 
  • ഇതിന്റെ എണ്ണ തെളിഞ്ഞു വരുമ്പോൾ മസാലപ്പൊടികൾ ചേർത്ത് മൂപ്പിക്കുക 
  • അരച്ച പേസ്റ്റും ഒരു കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക 
  • ആവശ്യത്തിന് ഉപ്പ് ചേർക്കുക 
  • മല്ലിയില ,പുതിനയില എന്നിവ ചെക്കുക 
  • മുട്ട ചേർത്ത് ഇളക്കുക (3 മുട്ട മുറിച്ചു ചേർക്കുന്നത് നല്ലതാണ് )
  • ഗ്രേവി ഒന്ന് കട്ടിയായാൽ തീ ഓഫ് ചെയ്യാം 
 റൈസ് ഉണ്ടാക്കാൻ 
  • അരി കഴുകി അര  മണിക്കൂർ കുതിർത്തു ഊറ്റി വയ്ക്കുക 
  • പാത്രത്തിൽ 2 സ്പൂൺ നെയ്യ് ചൂടാക്കി പട്ട ,ഗ്രാമ്പൂ ,ഏലക്ക ,ജാതിപത്രി,പെരുംജീരകം  എന്നിവ ചേർത്ത് മൂപ്പിക്കുക 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , സവാള , പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക 
  • വെള്ളം  ചേർത്ത് തിള വരുമ്പോൾ ഉപ്പ് ,മല്ലിയില ,പുതിനയില , അരി എന്നിവ ചേർക്കുക 
  • തിളപ്പിക്കുക ;വെള്ളവും അരിയും ഒരേ നിരപ്പിലാകുമ്പോൾ തീ കുറച്ചു മൂടി വച്ച് വെള്ളം മുഴുവൻ വറ്റുന്ന വരെ വേവിക്കുക 
 ദം ചെയ്യാൻ 
  • റൈസ് പകുതി മാറ്റുക 
  • ബാക്കിയുള്ള റൈസിന് മുകളിൽ ഗരംമസാല, വറുത്ത  സവാള ,അണ്ടിപ്പരിപ്പ്,ഉണക്കമുന്തിരി ,മല്ലിയില ,പുതിനയില എന്നിവ വിതറുക 
  • മുട്ട മസാല നിരത്തുക 
  • ഇനി മാറ്റി വെച്ച റൈസ് നിരത്തുക 
  • മുകളിൽ ഗരം മസാല , വറുത്ത സവാള ,അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി എന്നിവ വിതറുക 
  • മൂടി വച്ച് കുറഞ്ഞ ചൂടിൽ 10 മിനിറ്റു ചൂടാക്കുക 
  • തീ ഓഫ് ചെയ്‌തു അര  മണിക്കൂർ കഴിഞ്ഞാൽ വിളമ്പുക 
  • ഒപ്പം സലാഡ് ,അച്ചാർ . പപ്പടം എന്നിവയുമാകാം .

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...