auto ad

Friday, July 8, 2022

ഓവൻ ഇല്ലാതെ തന്തൂരി ചിക്കൻ പിസ്സ | Tandoori Chicken Pizza Recipe


ചേരുവകൾ 
 പിസ്സ സോസ് 
  • തക്കാളി  5 (450g )
  • വെളുത്തുള്ളി 10 അല്ലി (10g )
  • കാശ്മീരി ചില്ലി പൗഡർ 1 ടീസ്‌പൂൺ 
  • പഞ്ചസാര 1 ടീസ്പൂൺ 
  • ഉപ്പ് 
  • ഒറിഗാനോ 1 ടീസ്പൂൺ 
  • ബേസിൽ ഒന്നര ടേബിൾസ്പൂൺ 
  • എണ്ണ 4 ടേബിൾസ്പൂൺ 
 പിസ്സ ബേസ് 
  • മൈദാ ഒന്നര കപ്പ് (210g )
  • ഉപ്പ് അര ടീസ്പൂൺ 
  • പഞ്ചസാര 1 ടീസ്പൂൺ 
  • ബേക്കിംഗ് പൗഡർ 1 / 2 ടീസ്പൂൺ 
  • ബേക്കിംഗ് സോഡാ 1 / 4 ടീസ്പൂൺ 
  • എണ്ണ അര ടേബിൾസ്പൂൺ 
  • വെള്ളം 100 മില്ലി 
  • തൈര് 2 ടേബിൾസ്പൂൺ 

പുരട്ടി വയ്ക്കാൻ 
  • ചിക്കൻ 300g 
  • മുളകുപൊടി 1 ടീസ്പൂൺ 
  • ഗരം മസാല 1 / 2 ടീസ്പൂൺ 
  • മല്ലിപ്പൊടി 1 / 2 ടീസ്പൂൺ 
  • ചാട്ട് മസാല 1 / 2 ടീസ്പൂൺ 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ 
  • ഉപ്പ് 
  • നാരങ്ങാനീര് 2 ടീസ്പൂൺ 
  • കസൂരി മേത്തി 1 ടീസ്പൂൺ 
  മറ്റു ചേരുവകൾ 
  • കാപ്സികം 
  • സവാള 
  • ചില്ലി ഫ്ലേക്സ് 
  • ചീസ് 
 ഉണ്ടാക്കുന്ന വിധം 
 പിസ്സ സോസ് 
  • തക്കാളി അരച്ചെടുക്കുക 
  • പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റുക 
  • ഇനി തക്കാളി അരച്ചത് ചേർത്തിളക്കുക 
  • 2 മിനിട്ടു കഴിയുമ്പോൾ മുളകുപൊടി ,ഉപ്പ് , പഞ്ചസാര , ബേസിൽ , ഒറിഗാനോ എന്നിവ ചേർക്കുക 
  • മൂടി വച്ച് , ഇടയ്ക്കു ഇളക്കി, കുറഞ്ഞ ചൂടിൽ  20 -25 മിനിറ്റ് വേവിക്കുക ; പിസ്സ സോസ് തയ്യാർ!
  • ഇതു ഒരാഴ്ച വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം .
 ചിക്കൻ തയ്യാറാക്കാൻ 
  • ചിക്കൻ എല്ലാ ചേരുവകളും ചേർത്ത് അര മണിക്കൂർ പുരട്ടി വയ്ക്കുക 
  • പാനിൽ എണ്ണ ചൂടാക്കി ചിക്കൻ ചേർത്ത് 3 മിനിറ്റ് കൂടിയ ചൂടിൽ ഇളക്കുക 
  • പിന്നീട് തീ കുറച്ചു മൂടി വച്ച് 5 മിനിട്ടു കൂടി വേവിക്കുക 
  • ഇത് മാറ്റി വയ്ക്കുക 
ബേസ് തയ്യാറാക്കാൻ 
  • മൈദയിൽ എല്ലാ ചേരുവകളും ചേർത്ത് കുഴച്ചു അര മണിക്കൂർ മാറ്റി വയ്ക്കുക 
  • 4 കഷണങ്ങളാക്കി  ബോൾസ് ആക്കി വയ്ക്കുക 
  • അല്പം പൊടി തൂകിയ പ്രതലത്തിൽ വച്ച് പരത്തി എടുക്കുക 
  • ഫോർക്ക് ഉപയോഗിച്ച് കുറച്ചു കുത്തുകൾ ഇട്ട ശേഷം എണ്ണ പുരട്ടിയ പാനിൽ വേവിക്കുക 
  • ഒരു വശം 2 മിനിട്ടു വേവിച്ച ശേഷം മറിച്ചിടുക 
  • ഇനി തീ ഓഫ് ചെയ്യുക 
  • പിസ്സ സോസ് , ചീസ് , ചിക്കൻ , കാപ്സികം , സവാള എന്നിവ ആവശ്യത്തിന് നിരത്തുക 
  • തീ ഓൺ ചെയ്യുക 
  • കുറഞ്ഞ ചൂടിൽ 5 -6 മിനിറ്റ് മൂടി വച്ച് വേവിക്കുക 
  • പുറത്തെടുത്തു അല്പം ഒറിഗാനോ, ചില്ലിഫ്ലെക്സ്‌ എന്നിവ വിതറുക 
  • മുറിച്ചു ചെറുചൂടോടെ വിളമ്പുക 
 

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...