auto ad

Thursday, July 14, 2022

സോയ ചങ്ക്സ് കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ | Soya Chunks Curry Recipe


ചേരുവകൾ 
  •  സോയ ചങ്ക്‌സ് 1 കപ്പ് (75g )
  • സവാള 1 (100g )
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിൾസ്പൂൺ (20g )
  • പച്ചമുളക് 2 (12g )
  • വേപ്പില 
  • തക്കാളി 1 (80g )
  • കാശ്മീരി മുളകുപൊടി 1 ടീസ്പൂൺ 
  • കുരുമുളകുപൊടി 1 .5 ടീസ്പൂൺ 
  • മല്ലിപ്പൊടി 1 ടേബിൾസ്പൂൺ 
  • പെരുംജീരകം പൊടി 1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി 1 / 2 ടീസ്പൂൺ 
  • ഏലക്ക 4 , ഗ്രാമ്പൂ 3 , കറുവപ്പട്ട 1 ചെറിയ കഷണം 
  • തേങ്ങാപ്പാൽ 1 / 2 കപ്പ് 
  • മല്ലിയില 
 ഉണ്ടാക്കുന്ന വിധം 
  • സോയ ഉപ്പു ചേർത്ത തിളച്ച വെള്ളത്തിലിട്ടു 3 -4 മിനിറ്റ് വേവിച്ച ശേഷം ഊറ്റി പിഴിഞ്ഞെടുക്കുക 
  • പാനിൽ വെളിച്ചെണ്ണ ചൂടാക്കി പട്ട ,ഗ്രാമ്പൂ , ഏലക്ക എന്നിവ ചേർത്ത് മൂപ്പിക്കുക 
  • സവാള ചേർത്ത് നിറം മാറുന്ന വരെ നന്നായി വഴറ്റുക 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക് , വേപ്പില എന്നിവ ചേർത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക 
  • ഇനി തീ കുറച് വച്ച് മസാലപ്പൊടികൾ ചേർത്ത് മൂപ്പിക്കുക 
  • ഇനി തക്കാളി ചേർത്ത് വേവിക്കുക 
  • തിളച്ച വെള്ളം ഒരു കപ്പ് ചേർത്ത ശേഷം വേവിച്ച സോയ ചേർത്ത് കുറച്ചു സമയം മൂടി വച്ച് വേവിക്കുക 
  • ഇനി അല്പം മല്ലിയില , തേങ്ങാപ്പാൽ എന്നിവ ചേർത്തിളക്കി 2 മിനിട്ടു കൂടി വേവിക്കുക 
  • തീ ഓഫ് ചെയ്തു ചൂടോടെ വിളമ്പുക 

 

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...