auto ad

Friday, December 23, 2022

പ്ലം കേക്ക് ( ഫ്രൂട്ട് കേക്ക് ) വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Plum Cake Recipe


ചേരുവകൾ 
 ഫ്രൂട്ട് മിക്സ് 
  • ഗോൾഡൻ മുന്തിരി 100g (1 / 2 cup )
  • കറുത്ത മുന്തിരി 100g (1  / 2 കപ്പ് )
  • ചെറി 1 / 4 കപ്പ് (50g )
  • ഈന്തപ്പഴം 7 (50g )
  • ടൂട്ടി ഫ്രൂട്ടി 100g (1 / 2 കപ്പ് )
  • ബട്ടർ 170g  (3 / 4 കപ്പ് +2 ടേബിൾസ്പൂൺ )
  • പഞ്ചസാര 8 ടേബിൾസ്പൂൺ (130g )
  • ഓറഞ്ച് തൊലി 2 ടേബിൾസ്പൂൺ 
  • വാനില എസ്സെൻസ് 2 ടീസ്പൂൺ 
  • ഓറഞ്ച് ജ്യൂസ് 180 മില്ലി (3 ഓറഞ്ച് പിഴിഞ്ഞത് )
  • വെള്ളം 2 ടീസ്പൂൺ 
  • കാരമേൽ സിറപ്പ് 
മറ്റു ചേരുവകൾ 
  • മൈദാ 130g (ഒന്നര കപ്പ് )
  • ബേക്കിംഗ് പൌഡർ (3g ) 3 / 4 ടീസ്പൂൺ
  • ഉപ്പ് 1 g 
  • കറുവപ്പട്ട പൊടിച്ചത് 1 ടീസ്പൂൺ 
  • ഗ്രാമ്പൂ 8 എണ്ണം പൊടിച്ചത് 
  • ചുക്കുപൊടി 1 ടീസ്പൂൺ 
  • ജാതിക്ക പൊടിച്ചത് 1 / 4 ടീസ്പൂൺ
  • മുട്ട 
  • ബദാം 50g 
  • അണ്ടിപ്പരിപ്പ് 30g 
 കാരമേൽ ഉണ്ടാക്കാൻ 
  • പഞ്ചസാര 1 / 2 കപ്പ് (105g )
  • വെള്ളം 2 ടീസ്പൂൺ 
  • ചൂടുവള്ളം 1 / 4 കപ്പ് (60ml ) 
 തയ്യാറാക്കുന്ന വിധം 
  • കാരമേൽ ഉണ്ടാക്കാൻ പഞ്ചസാരയിലേക്കു 2 ടീസ്പൂൺ വെള്ളം ചേർത്ത് ചൂടാക്കുക 
  • ഉരുകി കാരമേൽ ആകുമ്പോൾ ചോടുവെള്ളം കുറേശെ ചേർക്കുക 
  • ഇത് ഒന്നര മിനിട്ടു തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്തു തണുക്കാൻ വയ്ക്കുക 
  • ഫ്രൂട്ട് മിക്സ് ഉണ്ടാക്കാൻ മേൽപ്പറഞ്ഞ  എല്ലാ ചേരുവകളും ഒരുമിച്ചാക്കി 6 മിനിട്ടു തിളപ്പിച്ചു തണുക്കാൻ അനുവദിക്കുക 
  • മുട്ട സ്പൂൺ ഉപയോഗിച്ച് ബീറ്റ് ചെയ്തു വയ്ക്കുക 
  • മൈദയിലേക്കു ഉപ്പും ബേക്കിങ് പൗഡറും സ്‌പൈസസും ചേർത്ത് യോജിപ്പിക്കുക 
  • തണുത്ത ഫ്രൂട്ട് മിക്സിലേക്കു മുട്ടചേർത്തിളക്കുക 
  • പൊടി രണ്ടു തവണയായി ചേർത്ത് യോജിപ്പിക്കുക
  •  പൊടി ചേർക്കുമ്പോൾ ബദാം ,അണ്ടിപ്പരിപ്പ് എന്നിവ കുറേശ്ശെ ആയി ചേർത്ത് യോജിപ്പിക്കുക 
  • ഈ ബാറ്റർ , ബേക്കിംഗ് പേപ്പർ വച്ച 8 ഇഞ്ച് ഉള്ള ടിന്നിലാക്കി ഒരു മണിക്കൂർ 160 ഡിഗ്രി സെൽഷ്യസ് ചൂടിൽ ബേക്ക് ചെയ്യുക .പിന്നീട് ചൂട് 150 ഡിഗ്രി സെൽഷ്യസ് ആക്കി 30 മിനിട്ടു ബേക്ക് ചെയ്യുക 
  • നന്നായി ബേക്ക് ആയ കേക്കിന്റെ നടുവിൽ ടൂത്ത്പിക്ക് കുത്തി നോക്കിയാൽ അത് ക്ലീൻ ആയി പുറത്തു വരും. (കേക്കിന്റെ ഉള്ളിലെ ചൂട് 95 ഡിഗ്രി സെൽഷ്യസ്)
  • നന്നായി തണുത്ത ശേഷം ടിന്നിൽ നിന്നും പുറത്തെടുക്കുക
  •  ഇരിക്കും തോറും ഈ കേക്കിന്റെ രുചിയും മണവും കൂടും 


 

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...