ചേരുവകൾ
- പച്ചരി 1 കപ്പ് (230g )
- തേങ്ങ മുക്കാൽ കപ്പ് (75g )
- പഞ്ചസാര 8 ടേബിൾസ്പൂൺ (130g )
- ഉപ്പ് അര ടീസ്പൂൺ
- യീസ്റ്റ് 1 ടീസ്പൂൺ
- ഏലക്ക 4 എണ്ണം
- പച്ചരി കുതിർത്തുഅല്പം വെള്ളം ചേർത്ത് (100 മില്ലി )നന്നായി അരക്കുക
- ഇതിൽ നിന്നും ഒന്നര ടേബിൾസ്പൂൺ (30g ) മാവെടുത്തു അര കപ്പു വെള്ളം (130 മില്ലി )ചേർത്ത് കുറുക്കുക
- കുറു ക്കിയത് തണുത്തു കഴിഞ്ഞാൽ പഞ്ചസാര , തേങ്ങാ , യീസ്റ്റ് ,ഉപ്പ് എന്നിവയോടൊപ്പം അരക്കുക
- ആദ്യം അരച്ച അരിയിലേക്കു ചേർത്ത് യോജിപ്പിക്കുക
- പൊങ്ങി വരാനായി മൂടി വക്കുക
- പൊങ്ങി വന്ന മാവ് എണ്ണ തടവിയ പ്ലേറ്റിൽ ഒഴിച്ച് ആവിയിൽ പുഴുങ്ങിയെടുക്കുക
- ചൂടറിയാൽ മുറിച്ചു വിളമ്പുക
No comments:
Post a Comment