auto ad

Monday, March 2, 2020

ബീഫ് ഇതുപോലെ ഫ്രൈ ചെയ്‌താല്‍ പാത്രം കാലിയകുന്നത് അറിയില്ല | ബീഫ് ഡ്രൈ ഫ്രൈ


 ബീഫ് ഡ്രൈ ഫ്രൈ

  വളരെ സ്വാദുള്ള ഒന്നാണിത്..എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാം.

ചേരുവകള്‍ :

          വേവിക്കാന്‍

  •  ബീഫ് -1/2കിലോ
  • ഇഞ്ചി -1 ചെറിയ കഷണം
  • വെളുത്തുള്ളി -1 കുടം
  • പച്ചമുളക് -1
  • സവാള -1 ചെറുത്‌
  • മുളക് പൊടി -1/2 tsp
  • കറിവേപ്പില -2കതിര്‍പ്പ്
  • മഞ്ഞള്‍പ്പൊടി -1/2 tsp
  • ഉപ്പ് ആവശ്യത്തിന്

 വറുത്തെടുക്കാന്‍


  • പെരുംജീരകം - 1tsp
  • ഇഞ്ചി -1 വലിയ കഷണം [ചെറുതായി നീളത്തില്‍ അരിഞ്ഞെടുക്കുക]
  • പച്ചമുളക് - 3-4 എണ്ണം പിളര്‍ന്നത്
  • സവാള - 1[നീളത്തില്‍ അരിഞ്ഞത്]
  • കറിവേപ്പില - 2-3 കതിര്‍പ്പ്

ഉണ്ടാക്കുന്ന വിധം :


  • ബീഫ് ചെറിയ കഷണങ്ങളാക്കി നന്നായി കഴുകി വെള്ളം കളഞ്ഞെടുക്കുക
  • ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവചതച്ചെടുക്കുക
  • ബീഫിലേക്ക് ചതച്ചെടുത്ത ചേരുവകളും ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക
  • ഇതൊരു കുക്കറിലേക്ക്‌ മാറ്റി നന്നായി വേവിച്ചെടുക്കുക
  • ആദ്യത്തെ വിസില്‍ വന്നശേഷം കുറഞ്ഞ തീയില്‍ 10 മിനിട്ട് ആണ് ഞാന്‍ വേവിച്ചത്
  • കുക്കര്‍ തുറന്നു വച്ച്കൂടുതലായി ഉള്ള വെള്ളം വറ്റിച്ചെടുക്കുക
  • ഇനി ഒരു പാനില്‍ എണ്ണ ഒഴിച്ചു ചൂടാക്കുക
  • പെരുംജീരകം, ഇഞ്ചി,സവാള,പച്ചമുളക്,വേപ്പില എന്നിവ വറത്തു കോരുക
  • ഇതേ എണ്ണയിലേക്ക് വെന്ത ബീഫ് ചേര്‍ത്തു നല്ല ബ്രൌണ്‍ കളര്‍ ആകുന്ന വരെ വറത്തു കോരുക
  • വറുത്തെടുത്ത എല്ലാം ഒരുമിച്ചാക്കി ആവശ്യമായ ഉപ്പ്,കുരുമുളകുപൊടി,ഗരംമസാല എന്നിവ തൂകി ചൂടോടെ വിളമ്പുക

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...