auto ad

Tuesday, March 31, 2020

കപ്പലണ്ടി മിട്ടായി ( കടല മിഠായി ) ഏറ്റവും പെര്‍ഫെക്റ്റായി എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം



കപ്പലണ്ടി മിഠായി[കടല മിഠായി]

ഇത് ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാവില്ല..വളരെ കുറച്ചു ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന നല്ലൊരു energy bar ആണ്നമ്മുടെ കടല മിഠായി.

ആവശ്യമായ ചേരുവകള്‍


  • കപ്പലണ്ടി[നിലക്കടല] വറുത്തത് - ഒന്നര കപ്പ്‌ [250 g]
  • ശര്‍ക്കര പൊടിച്ചത് - ഒരു കപ്പ്‌ [185g]
  • എണ്ണ - 2tbs
  • വെള്ളം - കാല്‍കപ്പ്‌

ഉണ്ടാക്കുന്ന വിധം


  • കപ്പലണ്ടി തൊലി കളഞ്ഞെടുക്കുക
  • ശര്‍ക്കര വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ചെടുക്കുക
  • ഉരുക്കിയ ശര്‍ക്കരപ്പാനി വീണ്ടും ചൂടാക്കുക;തിളച്ചു തുടങ്ങുമ്പോള്‍ എണ്ണ ചേര്‍ക്കാം;
  • ഇനി തീ കുറച്ചു വച്ച് വീണ്ടും ചൂടാക്കുക; 'soft crack stage' ആകുന്ന വരെ;[താഴെ ഉള്ള notes കാണുക]
  • കപ്പലണ്ടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക;
  • മയം പുരട്ടിയ പ്രതലത്തിലേക്ക് മാറ്റി ഒരേ കനത്തില്‍ പരത്തുക
  • തണുക്കുന്നതിനു മുമ്പ് ചതുരക്കഷണങ്ങള്‍ ആയി മുറിച്ചു വക്കുക;നന്നായി തണുത്ത ശേഷം ഓരോന്നായി വേര്‍പ്പെടുത്തിയെടുക്കാം.

notes


  • ശര്‍ക്കരപ്പാനിയുടെ പാകം നോക്കാനായി ഒരു ചെറിയ പാത്രത്തില്‍ കുറച്ചു വെള്ളം എടുത്തു വക്കുക; ഇടക്ക് കുറച്ചു പാനി ഇതിലേക്ക് ഇറ്റിച്ചു നോക്കണം,പാകം അറിയാനായി.
  • ശര്‍ക്കരപ്പാനി തിളച്ച ശേഷം ഒരുനൂല്‍പ്പരുവം,രണ്ടുനൂല്‍പ്പരുവം,മൂന്നുനൂല്‍പ്പരുവം എന്നിങ്ങനെയുള്ള stages കടന്നു പോകും;അതിനു ശേഷം softball stage എത്തും;ഇപ്പോള്‍ ഒരു തുള്ളി വെള്ളത്തില്‍ ഒഴിച്ചാല്‍ അത് ഉരുട്ടിയെടുക്കാന്‍ പറ്റും,പക്ഷെ വളരെ സോഫ്റ്റ്‌ ആയിരിക്കും..വീണ്ടും കുറച്ചു കഴിയുമ്പോള്‍ hardball stage എത്തും; ഇപ്പോള്‍ വെള്ളത്തില്‍ ഒഴിച്ചാല്‍ നല്ല കട്ടിയുണ്ടാകും,പക്ഷെ അതൊന്നു കടിച്ചു നോക്കിയാല്‍ പല്ലില്‍ ഒട്ടുന്നതായി കാണാം;ഇപ്പോള്‍ കപ്പലണ്ടി ചേര്‍ത്താല്‍ മിഠായി പല്ലില്‍ ഒട്ടും.
  • hardball stage കഴിഞ്ഞു വീണ്ടും ചൂടാക്കണം;ഏകദേശം 45 സെക്കന്റിനുള്ളില്‍ ശര്‍ക്കരപ്പാനി soft crack stage ആകും;ഈ സമയം വെള്ളത്തില്‍ഇറ്റിച്ചാല്‍ അത് വേഗം കട്ടിയാകും;കടിച്ചു നോക്കിയാല്‍ പല്ലില്‍ ഒട്ടാതെ എളുപ്പം പൊടിയുന്നതായി കാണാം;ഇപ്പോഴാണ് കപ്പലണ്ടി ചേര്‍ക്കേണ്ട കൃത്യമായ പാകം.
  • ശര്‍ക്കരപ്പാനി തയ്യാറാക്കുന്ന സമയം ഇടയ്ക്കിടെ ഇളക്കണം.

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...