auto ad

Tuesday, March 17, 2020

ക്രീം പഫ്സ് ഈസിയായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം



ക്രീം പഫ്സ്

 ഇതൊരു ഫ്രഞ്ച് ഡിസേര്‍ട്ട് ആണ്.
 വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക്  ചെയ്തു നോക്കാന്‍ പറ്റിയ ഒന്നാണിത്..ആദ്യം കണ്ടപ്പോള്‍ തന്നെ ഇത് ഉണ്ടാക്കണം എന്ന് തോന്നി..ആദ്യത്തെ പരിശ്രമത്തില്‍ തന്നെ നന്നായി കിട്ടി.ഒട്ടും ബുദ്ധിമുട്ടില്ല ഇതുണ്ടാക്കാന്‍.
ഇത് മൂന്ന് ഭാഗങ്ങളായി ആണ് ഉണ്ടാകുന്നത്

  • craquelin [മുകളിലെ പരുപരുത്ത ഭാഗം]
  • choux pastry [ഉള്ളിലെ ഷെല്‍]
  • custard cream[ഉള്ളില്‍ നിറക്കാനുള്ള ക്രീം]

 ആദ്യം craquelin ഉണ്ടാക്കാം

ആവശ്യമായ ചേരുവകള്‍:


  • ബട്ടര്‍ -45g[3tbs]
  • മൈദാ -1/4 cup+2 tbs [50g]
  • പഞ്ചസാര -3tbs [50g]
  • ഉപ്പ് 

 ഉണ്ടാക്കുന്ന വിധം


  • ബട്ടര്‍, പഞ്ചസാര, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക
  • ഇതിലേക്ക് മൈദാ ചേര്‍ത്ത് സാവധാനം യോജിപ്പിക്കുക
  • ഇതൊരു ബട്ടര്‍ പേപ്പറിലേക്ക് മാറ്റി കാല്‍ സെന്റിമീറ്റര്‍ കനത്തില്‍ പരത്തുക
  • ഇനി ഇത് ഫ്രീസറില്‍ വയ്ക്കാം ആവശ്യം വരുന്ന വരെ.

 ഇനി choux pastry ഉണ്ടാക്കാം

ആവശ്യമായ ചേരുവകള്‍:


  • മൈദാ -1/2 cup[65g]
  • ബട്ടര്‍ -1/4 cup[55g]
  • മുട്ട -3
  • ഉപ്പ് -1/4tsp
  • വെള്ളം - അര കപ്പ്

 ഉണ്ടാക്കുന്ന വിധം


  • ഒരു സോസ്പാനില്‍ വെള്ളം,ബട്ടര്‍,ഉപ്പ് എന്നിവ ചേര്‍ത്ത് തിളപ്പിക്കുക
  • ഇനി തീ ഏറ്റം കുറയ്ക്കുക
  • ഇതിലേക്ക് മൈദാ ചേര്‍ത്ത് നന്നായി ഇളക്കാം
  • ഇതൊരു രണ്ടു മിനുട്ട് കുറഞ്ഞ ചൂടില്‍ ഇളക്കി കൊടുക്കണം
  • ഇത് സോഫ്റ്റ്‌ ആയി പാത്രത്തില്‍ നിന്നും വിട്ടു വരുന്ന പാകമാകുമ്പോള്‍ തീ ഓഫ് ചെയ്യാം
  • ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടാറാന്‍ വക്കണം
  • രണ്ടു മൂന്ന് മിനിറ്റ് കഴിഞ്ഞാല്‍ മുട്ട ചേര്‍ക്കാം
  • ഓരോ മുട്ടയായി ചേര്‍ക്കുക;ആദ്യം ചേര്‍ത്ത മുട്ട നന്നായി യോജിച്ച ശേഷം അടുത്ത മുട്ട ചേര്‍ക്കുക; മാവ് പാകത്തിന് ആയിട്ടില്ലെങ്കില്‍ അടുത്ത മുട്ടയുടെ കുറച്ചു ഭാഗം കൂടി ചേര്‍ക്കുക.
  • മാവ് പാകമായോ എന്ന് അറിയാനായി കുറച്ചു മാവ് ഒരു തടിത്തവി കൊണ്ട് എടുക്കാം; ഇത് ഒന്ന് ചെരിച്ചു പിടിക്കുമ്പോള്‍ മാവ് തനിയെ താഴേക്കു വീഴണം,ഒരു മൂന്നു second കഴിയുമ്പോള്‍; പക്ഷെ കൂടുതല്‍ അയഞ്ഞ മാവ് ആവാനും പാടില്ല.
  • മാവ് തയ്യാറായാല്‍ ഇതൊരു പൈപ്പിംഗ്ബാഗിലേക്കു മാറ്റുക
  • ഇനി ബേക്ക് ചെയ്യാനുള്ള ട്രെയില്‍ ഒരു ബട്ടര്‍പേപ്പര്‍ വയ്ക്കുക
  • അതിലേക്കു മാവ് പൈപ്പ് ചെയ്യാം, ഒന്നര ഇഞ്ച് വട്ടത്തില്‍; ഓരോന്നും തമ്മില്‍ മൂന്ന് ഇഞ്ച് അകലം ഉണ്ടാവണം, കാരണം ബേക്ക് ചെയ്യുമ്പോള്‍ ഇത് ഇരട്ടിയിലധികം വലിപ്പം വയ്ക്കും.
  • ഇനി ആദ്യം ഉണ്ടാക്കിയ craquelin പുറത്തെടുത്തു ഒന്നര ഇഞ്ച് വട്ടത്തില്‍ മുറിക്കുക
  • ഇവ ഓരോന്നും ഓരോ pastry യുടെയും മുകളില്‍ വച്ച് പതുക്കെ അമര്‍ത്തി വയ്ക്കുക
  • ഇനി ഇത് ബേക്ക് ചെയ്യാം
  • ഓവന്‍ 230 ഡിഗ്രി സെല്‍ഷ്യസ് ചൂടാക്കുക;ട്രേ ഉള്ളില്‍ വച്ച ശേഷം ചൂട് കുറച്ചു 180ഡിഗ്രിയില്‍ 35-40മിനിറ്റ് ബേക്ക് ചെയ്യുക.
  • ഓവന്‍ ഇല്ലാതെ അടുപ്പില്‍ ചെയ്യാന്‍ നല്ല ചുവടുകട്ടിയുള്ള പാത്രം പത്തു മിനിറ്റ് നല്ല ചൂടില്‍ ചൂടാക്കുക; ട്രേ ഉള്ളില്‍ വച്ച് ആദ്യത്തെ പത്തു മിനിറ്റ് കൂടിയ ചൂടിലും പിന്നെയുള്ള 25-30മിനിറ്റ് മിതമായ ചൂടിലും ബേക്ക് ചെയ്യുക
  • ശരിയായി ബേക്ക് ആയില്ലെങ്കില്‍ ഓവനില്‍ നിന്നും പുറത്തെടുത്തു കുറച്ചു കഴിയുമ്പോള്‍ ഇത് ചുങ്ങിപ്പോകും.
  • ബേക്ക് ആയിക്കഴിഞ്ഞാല്‍ പുറത്തെടുത്തു ചൂടാറാന്‍ വയ്ക്കാം

 ഇനി ക്രീം ഉണ്ടാക്കാം

ഇത് നേരത്തെ ഉണ്ടാക്കി വയ്ക്കാവുന്നതാണ്;ഫ്രിഡ്ജില്‍ ഒരാഴ്ച വരെ സൂക്ഷിക്കാം.

 ആവശ്യമായ ചേരുവകള്‍:


  • മുട്ടയുടെ മഞ്ഞ -3
  • പാല്‍ -1 cup[250ml]
  • പഞ്ചസാര -5tbs[75g]
  • കോണ്‍ഫ്ലൌര്‍ -2tbs[20g]
  • വാനില എക്സ്ട്രാക്റ്റ് -1tsp
  • ബട്ടര്‍ -1tbs[15g]
  • condensed മില്‍ക്ക് -1tbs[15ml]

 ഉണ്ടാക്കുന്ന വിധം :


  • പാല്‍ നന്നായി ചൂടാക്കുക;തിളപ്പിക്കേണ്ട.
  • മുട്ട,പഞ്ചസാര,കോണ്‍ഫ്ലൌര്‍,വാനില എന്നിവ നന്നായി യോജിപ്പിക്കുക
  • ചൂടുപാല്‍ ഇതിലേക്ക് കുറേശ്ശെയായി ചേര്‍ത്ത് നന്നായി ഇളക്കുക
  • ഈ കൂട്ട് അടുപ്പില്‍ വച്ച് കുറഞ്ഞ തീയില്‍ തുടര്‍ച്ചയായി ഇളക്കുക
  • അല്‍പ്പസമയത്തിനുള്ളില്‍ ഇത് കുറുകി വരും;പത പൊട്ടി തുടങ്ങുമ്പോള്‍ തീ ഓഫ് ചെയ്യാം;ഇതിലേക്ക് ബട്ടര്‍,condensedമില്‍ക്ക്,ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക;
  • ഇത് നന്നായി തണുക്കുമ്പോള്‍ പൈപ്പിംഗ് ബാഗിലാക്കണം.
  • എന്നിട്ട് ഓരോ puff pastry യുടെ അടിഭാഗത്ത് ചെറിയ സുഷിരമുണ്ടാക്കി അതിലൂടെ ഈ ക്രീം പൈപ്പ് ചെയ്തു നിറക്കുക.
  • ഇപ്പോളിത് വിളമ്പാന്‍ തയ്യാറായി

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...