വെള്ളം,കൊഴുപ്പ്,പ്രോട്ടീന്‍,ധാതുക്കള്‍ എന്നിവയുടെ മിശ്രിതമാണ് പാല്..ഈ മിശ്രിതത്തില്‍ നിന്നും കൊഴുപ്പിനെ വേര്‍തിരിച്ചു എടുത്താണ് വെണ്ണ,നെയ്യ് ഇവയൊക്കെ ഉണ്ടാക്കുന്നത്.ഫാക്ടറികളില്‍ ഇതിനായി മെഷീന്‍ ഉപയോഗിക്കുന്നു..വീടുകളില്‍ ഇതുണ്ടാക്കാന്‍ പരമ്പരാഗതമായി ചെയ്യാറുള്ളത്
a. പാല്‍ ഉറയൊഴിച്ച് തൈരാക്കി അതില്‍ നിന്നും വെണ്ണ എടുക്കും
b. പാല്‍ തിളപ്പിച്ച് പാട എടുത്തു അതില്‍ നിന്നും വെണ്ണ/നെയ്യ് ഉണ്ടാക്കും
ഇതില്‍ രണ്ടാമത്തെ രീതിയില്‍ ആണ് ഇവിടെ വിശദീകരിക്കുന്നത്.
- ഇതിനായി നല്ല കൊഴുപ്പ് ഉള്ള ഫ്രഷ് പാല്‍ തന്നെ വേണം.pasteurized/uht പാലില്‍ നിന്നും കൊഴുപ്പ് വേര്‍തിരിഞ്ഞു കിട്ടില്ല
- ആദ്യം തന്നെ പാല്‍ തിളപ്പിക്കുക;ഈ സമയം ഇളക്കരുത്.
- തിളപ്പിച്ച പാല്‍ തണുക്കാന്‍ അനുവദിക്കുക;
- തണുത്ത പാലിന് മുകളില്‍ വന്നിരിക്കുന്ന പാട വേര്‍തിരിച്ച് വൃത്തിയുള്ള ഒരു പാത്രത്തിലേക്ക് മാറ്റുക;ഇത് 55% ഫാറ്റ് ഉള്ള ഫ്രെഷ് ക്രീം ആണ്.ഈ ക്രീം desserts/കറികള്‍ ഇതിലേക്ക് ഉപയോഗിക്കാം.
- ഇങ്ങനെ ശേഖരിച്ച ക്രീം ഫ്രിഡ്ജില്‍ സൂക്ഷിക്കണം; മൂന്ന് നാല് ദിവസത്തിനുള്ളില്‍ ഉപയോഗിക്കില്ലെങ്കില്‍ ഫ്രീസറില്‍ സൂക്ഷിക്കുക;ആവശ്യത്തിനു ക്രീം കിട്ടിയാല്‍ അതില്‍ നിന്നും വെണ്ണ ഉണ്ടാക്കാം
- ഫ്രീസറില്‍ നിന്നും പുറത്തെടുത്തു തണുപ്പ് മാറാന്‍ അനുവദിക്കുക;ഇതിപ്പോള്‍ കടഞ്ഞെടുത്താല്‍ വെണ്ണ കിട്ടും;പക്ഷെ ഇതു പുളിപ്പിച്ച് എടുത്താല്‍ ഇതില്‍ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള നല്ല ബാക്ടീരിയ [പ്രോബയോടിക്സ്]ഉണ്ടാകും;
- അതിനായി ഈ ക്രീമില്‍ രണ്ടുസ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക
- ഇത് എട്ടു തൊട്ടു പത്തു മണിക്കൂര്‍ അനക്കാതെ വക്കുക;ഇപ്പോള്‍ ക്രീം പുളിച്ചു വന്നിട്ടുണ്ടാവും;[ഈ sour cream, ചീസ്കേക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കാവുന്നതാണ്]
- ഇതില്‍ നിന്നും വെണ്ണ എടുക്കാന്‍ ഒന്നുകില്‍ കടകോല്‍/വിസക്ക് എന്നിവ ഉപയോഗിക്കാം;എളുപ്പമാര്‍ഗ്ഗം മിക്സിയുടെ ജാറില്‍ ചെയ്യുന്നതാണ്;
- പുളിപ്പിച്ച ക്രീം ജാറില്‍ എടുക്കുക;കുറച്ചു ഐസ്ക്യൂബ്സ്,തണുത്ത വെള്ളം എന്നിവ ചേര്‍ത്ത് കുറഞ്ഞ സ്പീഡില്‍ മുപ്പതു സെക്കന്റ് അടിക്കുക;ഇപ്പോള്‍ മുകളില്‍ വെണ്ണ വേര്‍തിരിഞ്ഞു കിട്ടും;ഇത് വൃത്തിയുള്ള ഒരു പാത്രത്തിലേക്ക് മാറ്റാം;
-
No comments:
Post a Comment