എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട നൂഡില്‍സ് ഉണ്ടാക്കാം..ഗോതമ്പു പൊടിയാണ് ഇതിനായി നമ്മള്‍ ഇന്നുപയോഗിക്കുന്നത്..മൈദയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറച്ചുകൂടി ആരോഗ്യപ്രദമാണല്ലോ.എന്നിരുന്നാലും ഇതിനു ഗോതമ്പിന്‍റെ ടേസ്റ്റ് ഉണ്ടാവില്ല, കാരണം ഇതില്‍ മുട്ട ചേര്‍ക്കുന്നുണ്ട്.
ഈ നൂഡില്‍സ് പെര്‍ഫെക്റ്റ് ആയി കിട്ടാന്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കണം
- മാവില്‍ വെള്ളംപാകം ആയിരിക്കണം;അല്ലെങ്കില്‍ ഇത് പ്രെസ്സ് ചെയ്തു നൂഡില്‍സ് ആക്കാന്‍ ബുദ്ധിമുട്ടാകും
- മാവ് നന്നായി കുഴക്കണം, എന്നിട്ട് റെസ്റ്റ് ചെയ്യാന്‍ വയ്ക്കണം;അപ്പോഴേ ഗോതമ്പ് പൊടിയിലുള്ള protein[gluten network] strong ആകൂ
- ഇതില്‍ പറഞ്ഞിരിക്കുന്ന vegitables തന്നെ വേണമെന്നില്ല, ഗ്രീന്‍പീസ്,മുട്ട ചിക്കിയത്,വേവിച്ച ചിക്കന്‍ ഇതൊക്കെ ചേര്‍ക്കാം
- ഗോതമ്പ് പൊടി - 1 കപ്പ്[140g]
- ഉപ്പ് -ആവശ്യത്തിനു
- മുട്ട -1[50g]
- വെള്ളം-1/4[47g]
- ഗോതമ്പ്പൊടി മറ്റെല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി കുഴക്കുക,കുറഞ്ഞത് അഞ്ചു മിനിറ്റ്.
- ഇത് നന്നായി മൂടി വച്ച് കുറഞ്ഞത് അര മണിക്കൂര്‍ റെസ്റ്റ് അനുവദിക്കുക
- ഇനി മയം പുരട്ടിയ ഇടിയപ്പപ്രസ്സില്‍ നിറക്കുക.
- ഇടിയപ്പത്തിന്റെ അച്ചില്‍ പ്രെസ്സ് ചെയ്യുന്നതിന് പകരം ചപ്പാത്തി പരത്തുന്നത് പോലെ പരത്തി strips ആയി മുറിച്ചെടുക്കാം;അങ്ങനെയെങ്കില്‍ മാവില്‍ അല്പം കൂടി കുറച്ചു വെള്ളമേ ചേര്‍ക്കാവൂ;മാവ് പരത്തുമ്പോള്‍ ഒട്ടാതിരിക്കാന്‍ നന്നായി പൊടി വിതറുകയും വേണം.
- ഒരു വലിയ പാത്രത്തില്‍ രണ്ടുലിറ്റര്‍ വെള്ളം തിളപ്പിക്കുക.
- നന്നായി തിളച്ച വെള്ളത്തില്‍ ആവശ്യത്തിനു ഉപ്പിട്ട ശേഷം നൂഡില്‍സ് ചേര്‍ത്ത് 3-4 മിനിറ്റ് വേവിക്കുക;ഇടയ്ക്കു ഇളക്കി കൊടുക്കണം.
- ഊറ്റിയെടുത്ത നൂഡില്‍സ് തണുത്ത വെള്ളത്തിലേക്ക് ഇടണം,അപ്പോള്‍ നൂഡില്‍സ് കൂടുതലായി വേവില്ല.
- ഈ വെള്ളം രണ്ടു തവണ മാറ്റി എടുത്തു ഒരു അരിപ്പയിലേക്ക് മാറ്റണം;ഒന്നു കുടഞ്ഞെടുത്ത് കൂടുതലായുള്ള വെള്ളം കളഞ്ഞെടുക്കുക;
- ഈ നൂഡില്‍സ് ഇനിഒട്ടി പോവുകയോ കുഴഞ്ഞു പോവുകയോ ഇല്ല.
- വെളുത്തുള്ളി - 4 -5 അല്ലി[5g]
- സവാള -1 ചെറുത്[70g]
- കാപ്സികം -1[30g]
- കാരറ്റ് -1[30g]
- കാബേജ് -1 ചെറിയ കഷണം[50g]
- സ്പ്രിംഗ് ഒനിയന്‍ - 1 തണ്ട്
- വിനാഗിരി - 1tsp
- കുരുമുളക്പൊടി -1/2tsp
- സോയസോസ്-1.5 tsp
- റെഡ് ചില്ലി സോസ് - 1/2tsp
- ഗ്രീന്‍ ചില്ലി സോസ്-1 tsp
- ടൊമാറ്റോ സോസ് -1 tsp
ഇതില്‍ സോയസോസ് മാത്രം ചേര്‍ത്തും ഉണ്ടാക്കാം.സോയ സോസ് ചേര്‍ക്കുമ്പോള്‍ ചൈനീസ് ഫുഡിന്റെ പ്രത്യേകതയായ 'umami' ടേസ്റ്റ് കിട്ടും.
ഇനി സോസ് ഇല്ലാതെ മസാല പൊടികള്‍ ചെര്തുണ്ടാക്കാന്‍
ഉണ്ടാക്കുന്ന വിധം
ഇനി സോസ് ഇല്ലാതെ മസാല പൊടികള്‍ ചെര്തുണ്ടാക്കാന്‍
- മുളകുപൊടി-1/2tsp
- മല്ലിപ്പൊടി-1/2tsp
- മഞ്ഞള്‍പ്പൊടി-1/4tsp
- ഗരംമസാല-1/2tsp
- ജീരകം പൊടിച്ചത്-1നുള്ള്
- ഉലുവ പൊടി-1നുള്ള്
ഉണ്ടാക്കുന്ന വിധം
- vegetables എല്ലാം നീളത്തില്‍ കനം കുറച്ച് അരിഞ്ഞു വയ്ക്കുക
- സോസ്,വിനാഗിരി/മസാല ഒരുമിച്ചാക്കി വയ്ക്കുക
- ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക
- വെളുത്തുള്ളി ചേര്‍ത്ത് നന്നായി വഴറ്റുക
- കാരറ്റ്,സവാള,കാബേജ്,കാപ്സികം,സ്പ്രിംഗ് ഒനിയന്‍ എന്നിവ യഥാക്രമം ചേര്‍ത്ത് തീ കൂട്ടി വച്ച് വഴറ്റുക
- ആവശ്യത്തിനു ഉപ്പ്,കുരുമുളക്പൊടി എന്നിവ ചേര്‍ക്കുക
- ഇനി വേവിച്ച നൂഡില്‍സ്,സോസ്മിക്സ് /മസാല മിക്സ് എന്നിവ ചേര്‍ത്ത് ഇളക്കുക
- നൂഡില്‍സ് പൊട്ടിപ്പോകാതെ കൂടിയ ചൂടില്‍ തന്നെ രണ്ടു മിനിറ്റ് ഇളക്കുക
- ചൂടോടെ വിളമ്പുക
No comments:
Post a Comment