മുട്ടയുടെ മണം ഒട്ടും ഇല്ലാതെ സോഫ്റ്റ് കോഫി മാര്‍ബിള്‍ കേക്ക് Coffee Marble Cake Recipe
കോഫി മാര്‍ബിള്‍ കേക്ക്
വാനിലയുടെയും കോഫിയുടെയും ടേസ്റ്റ് ഒരുമിച്ചു കിട്ടുന്ന ഒരു സോഫ്റ്റ് കേക്ക്
ചേരുവകള്‍
മൈദാ -1.5 കപ്പ്[185g]
മുട്ട- 4
പഞ്ചസാര -3/4കപ്പ്[180g]
എണ്ണ - 1/4കപ്പ്
ബേക്കിംഗ് പൌഡര്‍ - 1tsp
വാനില എസ്സെന്‍സ് - 1/2tsp
ഇന്‍സ്റ്റന്റ്കോഫി പൌഡര്‍ -3tsp
പാല്‍
ഇളം ചൂട് വെള്ളം - 3tsp
ഉപ്പ് ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം
8 ഇഞ്ച് വലിപ്പത്തിലുള്ള ഒരു ടിന്‍ മയം പുരട്ടി,ബട്ടര്‍പേപ്പര്‍ വച്ചിട്ട് പൊടി തട്ടി തയ്യാറാക്കി വയ്ക്കുക
മൈദ,ഉപ്പ്ബെകിംഗ്പൌഡര്‍ എന്നിവ യോജിപ്പിച്ച് വയ്ക്കുക
കോഫി പൌഡര്‍ വെള്ളത്തില്‍ അലിയിച്ചു വയ്ക്കുക
മുട്ട,പഞ്ചസാര എന്നിവ നന്നായി അടിച്ചു പതപ്പിച്ച് എടുക്കുക
ഇതിലേക്ക് oil,വാനില എന്നിവ ചേര്‍ക്കുക
ഇതിലേക്ക് പൊടി ചേര്‍ക്കുന്നതിനു മുമ്പായി ഓവന്‍ ചൂടാക്കാന്‍ ഇടുക;otg-180ഡിഗ്രിയില്‍ ചൂടാക്കുക,അല്ലെങ്കില്‍ കുക്കര്‍/ചുവടുകട്ടിയുള്ള പാത്രം 10 മിനിറ്റ് ചൂടാക്കുക
ഇനി മുട്ട മിശ്രിതത്തിലേക്ക് പൊടിയുടെ മിക്സ് മൂന്നു തവണയായി അരിച്ചു ചേര്‍ക്കുക;മൂന്നാം തവണ പൊടി ചേര്‍ക്കുന്നതിനു മുമ്പ് ഒരു ടേബിള്‍സ്പൂണ്‍ പാല്‍ ചേര്‍ക്കണം
പൊടി ചേര്‍ത്ത് സാവധാനം മിക്സ് ചെയ്യണം
ഇനി ഇതില്‍ നിന്നും പകുതി ബാറ്റര്‍ വേറൊരു പാത്രത്തിലേക്ക് എടുക്കുക
ഇതിലേക്ക് കോഫി ചേര്‍ത്ത് മിക്സ് ചെയ്യുക
വാനില ബാറ്ററിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ പാല്‍ ചേര്‍ത്ത് മിക്സ് ചെയ്യുക
ഇനി രണ്ടു ബാറ്ററും ഒന്നിടവിട്ട് ടിന്നിലേക്ക് ഒഴിക്കുക
ഒന്ന് രണ്ടു തവണ തട്ടിയ ശേഷം ചൂടാക്കിയിട്ട ഓവന്‍/കുക്കര്‍ ഇല്‍ വച്ചു 30-35 മിനിറ്റ് ബേക്ക് ചെയ്യുക;ഓവന്‍ ചൂട് -180,കുക്കര്‍ ചൂട് മീഡിയം
No comments:
Post a Comment