ഈസിയായി പറോട്ട ഉണ്ടാക്കാം
ചേരുവകള്‍
- മൈദാ - 500g
- ഉപ്പ് - 1tsp
- പാല്‍ - 160ml
- വെള്ളം - 160ml
- പഞ്ചസാര - 1tbs
- എണ്ണ - 1tbs
- ചുടുമ്പോള്‍ വേണ്ടത് - എണ്ണ 50ml+നെയ്യ്50ml
ഉണ്ടാക്കുന്ന വിധം
- ഒരു പാത്രത്തില്‍ പൊടി,ഉപ്പ്,പഞ്ചസാര എന്നിവ ചേര്‍ത്ത് നന്നായി ഇടഞ്ഞ് എടുക്കാം
- ഇതിലേക്ക് പാലും വെള്ളവും ചേര്‍ത്ത് യോജിപ്പിക്കാം;ചപ്പാത്തിമാവിനെക്കാള്‍ ഒട്ടലുള്ള മാവാണ് വേണ്ടത്;ആവശ്യമെങ്കില്‍ അല്പം കൂടി വെള്ളം ചേര്‍ക്കണം
- ഇനി ഇതൊരു പ്രതലത്തിലേക്ക് മാറ്റി നന്നായി തേച്ചു കുഴച്ച് എടുക്കണം
- പത്തു മിനിറ്റ് കുഴച്ചിട്ട് എണ്ണ ചേര്‍ത്ത് വീണ്ടും അഞ്ചു മിനുറ്റ് കൂടി കുഴക്കണം[മൊത്തം 15 മിനുട്ട്]
- ഇനിഇത്നന്നായി മൂടി വച്ച് കുറഞ്ഞത് ഒരുമണിക്കൂര്‍ അനക്കാതെ വയ്ക്കണം
- അതിനു ശേഷം ഇത്ചെറിയ ഉരുളകളാക്കി എടുക്കണം
- ഇവയുടെ മുകളില്‍ എണ്ണയും നെയ്യും ചേര്‍ന്ന മിശ്രിതം പുരട്ടി വീണ്ടും മൂടി വച്ച് അരമണിക്കൂര്‍ വയ്ക്കാം
- ഇനി ഓരോന്നും ഒരു ചപ്പാത്തിക്കോല്‍ കൊണ്ട് വളരെ കനം കുറച്ചു പരത്തുക
- ഇതിനു മുകളില്‍ എണ്ണ-നെയ്യ് തടവി അല്പം മൈദാ വിതറുക
- ഇതൊരു കത്തി കൊണ്ട് നടുവിലൂടെ മുറിക്കാം, മുഴുവന്‍ മുറിക്കാതെ
- ഇനി ഇത് സാവധാനം പൊക്കിഎടുക്കാം,ഒരു അറ്റത്തു നിന്നും മറ്റേ അറ്റം വരെ
- ഇത് ചുരുട്ടിയെടുത്ത് എണ്ണ തടവി വക്കുക
- എല്ലാം ഇത് പോലെ ചെയ്തു കഴിഞ്ഞാല്‍ ചുടാനുള്ള പാന്‍ ചൂടാക്കാം
- ഓരോന്നായി എടുത്തു പരത്തുക
- ചൂടായ തവയിലിട്ടു തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കുക
- ചുട്ട ഓരോന്നും ചൂടാറാത്ത പാത്രത്തിലാക്കി വയ്ക്കുക
- 3 - 4 എണ്ണം ചുട്ടു കഴിഞ്ഞാല്‍ ഇവ ഒന്നിന്മുകളില്‍ ഒന്നായി അടുക്കി വച്ച് രണ്ടു കൈകള്‍ കൊണ്ടും അടിച്ചെടുക്കുക;അപ്പോഴാണ് ഇതളുകള്‍ പോലെ വേര്‍തിരിഞ്ഞു കിട്ടൂ
- ബാക്കിയുള്ളത് ഇതുപോലെ ചെയ്തെടുത്തു ചൂടോടെ ഇഷ്ടമുള്ള കറിയുടെ ഒപ്പം വിളമ്പാം
No comments:
Post a Comment