auto ad

Saturday, July 25, 2020

ഉരുളക്കിഴങ്ങ് കൊണ്ട് ഇത് പോലെ ഉണ്ടാക്കി നോക്കൂ


വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന നല്ല രുചിയുള്ള ഒരു വിഭവം ആണിത്

ആവശ്യമുള്ള ചേരുവകള്‍


  • ഉരുളകിഴങ്ങ് - 3 
  • സവാള -1
  • പച്ചുളക്-2-3
  • ഇഞ്ചി പൊടിയായി അരിഞ്ഞത്- ഒരു വലിയ സ്പൂണ്‍
  • വെളുത്തുള്ളി പൊടിയായി അരിഞ്ഞത്- ഒരു വലിയ സ്പൂണ്‍
  • സ്പ്രിംഗ് ഒണിയന്‍ അരിഞ്ഞത് - രണ്ടു സ്പൂണ്‍
  • സോയ സോസ്-1tbs
  • റെഡ്ചില്ലിസോസ്-1tbp
  • ടൊമാറ്റോ സോസ്-2tbs
  • വിനെഗര്‍ - ഒരു ചെറിയ സ്പൂണ്‍
  • കുരുമുളക് പൊടി-1tsp
  • അരിപ്പൊടി-1 tbs
  • കോണ്ഫ്ലൌര്‍ -2tbs + 2tsp
  • പഞ്ചസാര - 1/2tsp

ഉണ്ടാക്കുന്ന വിധം



  • ഉരുളകിഴങ്ങ് തൊലി കളഞ്ഞു നീളത്തില്‍,അര ഇഞ്ചു കനത്തില്‍ അരിഞ്ഞെടുക്കുക
  • ഒരു പാത്രത്തില്‍ നാല് കപ്പ്‌ വെള്ളം തിളപ്പിച്ച്‌ ഉപ്പു ചേര്‍ക്കുക
  • ഇതിലേക്ക് അരിഞ്ഞു വച്ച ഉരുളകിഴങ്ങ് ചേര്‍ത്ത് രണ്ടു മിനിറ്റ് തിളപ്പിക്കുക;അധികമായുള്ള starch കളയാനാണ് ഇങ്ങനെ ചെയ്യുന്നത്.
  • രണ്ടു മിനിട്ടിനു ശേഷം അത് ഊറ്റിയെടുക്കുക
  • ചെറുതായി തണുത്താല്‍ അരിപ്പൊടി,കോണ്‍ഫ്ലൌര്‍,ഉപ്പു,കുരുമുളക്പൊടി എന്നിവ ചേര്‍ത്തു യോജിപ്പിക്കുക
  • ഇത് ചൂടായ എണ്ണയില്‍ ഇട്ടു കരുകരുപ്പായി വറുത്തു കോരുക
  • ഇനി ഒരു പാനില്‍ അല്പം എണ്ണ ചൂടാക്കി,വെളുത്തുള്ളി,ഇഞ്ചി,പച്ചമുളക്,സവാള എന്നിവ വഴറ്റുക
  • ഇതിലേക്ക് സോയസോസ്,ചില്ലിസോസ്,വിനെഗര്‍, റ്റുമാടോസോസ്എന്നിവ ചേര്‍ക്കുക
  • രണ്ട് സ്പൂണ്‍ കോണ്‍ഫ്ലൌറില്‍ കാല്‍ കപ്പ് വെള്ളമൊഴിച്ച് കലക്കി ഇതിലേക്ക് ചേര്‍ക്കുക
  • ഇതൊന്നു തിളച്ചു കുറുകി വരുമ്പോള്‍,കുരുമുളക് പൊടി,പഞ്ചസാര എന്നിവ ചേര്‍ക്കുക
  • വറുത്തു വച്ച ഉരുളകിഴങ്ങ് ചേര്‍ത്ത് യോജിപ്പിക്കുക
  • സ്പ്രിംഗ് ഒനിയന്‍ തൂകി ചൂടോടെ വിളമ്പുക

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...