auto ad

Friday, July 31, 2020

കടയില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ സോഫ്റ്റ്‌ ബൺ ഓവന്‍ ഇല്ലാത്തവര്‍ക്കും ഈസിയായി ഉണ്ടാക്കാം



വളരെ കുറച്ചു ചേരുവകള്‍ കൊണ്ട് നല്ല സോഫ്റ്റ്‌ ബണ്‍ വീട്ടില്‍ ഉണ്ടാക്കാം
 ചേരുവകള്‍

  • മൈദാ - 350 g[2 1/2 കപ്പ്‌]
  • ഇന്‍സ്റ്റന്റ് യീസ്റ്റ് - 1 tsp
  • പഞ്ചസാര - 2 1/2 tbs
  • പാല്‍ - 235 ml
  • ഉപ്പ് 1 tsp
  • സോഫ്റ്റ്‌ ബട്ടര്‍ - 50g
 ഉണ്ടാക്കുന്ന വിധം

  • എല്ലാ ചേരുവകളും ഒരുമിച്ചാക്കി യോജിപ്പിക്കുക
  • നല്ല മയം ഉള്ള മാവ് ആകുന്ന വരെ കുഴക്കുക
  • പത്തു മിനിറ്റ് നന്നായി കുഴച്ച ശേഷം കുറച്ചു നേരം മാവ് റസ്റ്റ്‌ ചെയ്യാനായി വക്കുക
  • വീണ്ടും 5 മിനിറ്റ് കൂടി കുഴച്ച ശേഷം പത്തു മിനിറ്റ് കൂടി റെസ്റ്റ് അനുവദിക്കുക
  • കുഴച്ച മാവില്‍ നിന്നും കുറച്ചു മാവ് സാവധാനം വലിച്ചു നോക്കുക; നന്നായി കുഴച്ച മാവ് നല്ല കനം കുറഞ്ഞ ഷീറ്റ് ആയി വലിക്കാന്‍ പറ്റും;window pane test എന്നാണ് ഇതിനു പറയുന്നത്
  • ഒട്ടും ഒട്ടല്‍ ഇല്ലാത്ത elastic ആയുള്ള മാവായിരിക്കണം അവസാനം കിട്ടുന്നത്
  • ഇനി ഇത് ചെറിയ ഉരുളകള്‍ ആയി വിഭജിക്കുക[40g]
  • ഓരോന്നും ഷേപ്പ് ചെയ്തു എണ്ണ പുരട്ടിയ baking ടിന്നിലേക്ക് മാറ്റുക
  • ഇത് മൂടി വച്ച് ഒരു മണിക്കൂര്‍ പൊങ്ങി വരാനായി വക്കുക
  • bake ചെയ്യുന്നതിന് മുമ്പായി ഇതിനു മുകളില്‍ മുട്ടയും[1] പാലും [1tbs] ചേര്‍ന്ന മിശ്രിതം ബ്രഷ് ചെയ്യുക.മുട്ട ഒഴിവാക്കി പാലും പഞ്ചസാരയും യോജിപ്പിച്ച് പുരട്ടിയാലും മതി
  • ഓവനില്‍ bake ചെയ്യാന്‍,ഓവന്‍ 190 ഡിഗ്രിയില്‍ preheat ചെയ്യുക;190 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ 15 -20 മിനിറ്റ് വരെയാണ് bake ചെയ്യേണ്ടത്
  • stove top il bake ചെയ്യാന്‍ നല്ല ചുവടുകട്ടിയുള്ള പാത്രം 15 മിനിറ്റ് ചൂടാക്കുക
  • മീഡിയം - ഹൈ ചൂടില്‍  15 -20 മിനിറ്റ് bake ചെയ്യുക
  • പുറത്ത് എടുത്തു ചെറു ചൂടോടെ വിളമ്പാം

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...