വായിലിടുമ്പോള്‍ തന്നെ അലിഞ്ഞു പോകുന്ന ബട്ടര്‍ കേക്ക് ആണ് ഇന്ന് തയ്യാറാക്കുന്നത്.
ചേരുവകള്‍ :
- മൈദാ - 1.5 cup [200g]
- ബട്ടര്‍ - 1 1/4 cup [225g]
- പഞ്ചസാര - 3/4 cup [200g]
- മുട്ട - 3 [150g]
- ബെകിംഗ് പൌഡര്‍ - 1tsp
- തൈര് - 3 tbs [60g]
- വാനില എസന്‍സ് - അര ടീസ്പൂണ്‍
- ഉപ്പ് - കാല്‍ ടീസ്പൂണ്‍
- 7 ഇഞ്ച് വലിപ്പത്തിലുള്ള square ടിന്‍ അല്ലെങ്കില്‍ 8 ഇഞ്ച് വലിപ്പത്തിലുള്ള റൗണ്ട് ടിന്‍ മയം പുരട്ടി,പൊടി തട്ടി തയ്യാറാക്കി വയ്ക്കുക
- മൈദയിലേക്ക് ഉപ്പു,ബെകിംഗ് പൌഡര്‍ എന്നിവ ചേര്‍ത്ത് അരിച്ചെടുത്ത് വയ്ക്കുക
- പഞ്ചസാര പൊടിച്ചു വയ്ക്കുക
- ഒരു ബൌളില്‍ ബട്ടര്‍ ഇടുക.സോഫ്റ്റ് ആയ ഉപ്പില്ലാത്ത ബട്ടര്‍ ആണ് വേണ്ടത്.
- ഇതിലേക്ക് പൊടിച്ച പഞ്ചസാര ചേര്‍ത്തു നന്നായി ക്രീം ആകുന്ന വരെ ബീറ്റ് ചെയ്യുക
- ഇതിലേക്ക് മുട്ട ഓരോന്നായി ചേര്‍ത്തു നന്നായി ബീറ്റ് ചെയ്തു യോജിപ്പിച്ചെടുക്കുക.വാനില എസന്‍സ് ചേര്‍ക്കുക.
- ഈ കൂട്ടിലേക്ക് പൊടിയുടെ കൂട്ട് ചേര്‍ത്തു യോജിപ്പിക്കുക.
- ഇനി തൈര് ചേര്‍ത്ത് യോജിപ്പിക്കുക.
- ഈ കേക്ക് ബാറ്റെര്‍ തയ്യാറാക്കിയ ടിന്നില്‍ ആക്കുക
- ഇനി ഇത് ചൂടാക്കിയിട്ട ഓവനില്‍ വച്ച് 160 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍50 - 55 minute ബേക്ക് ചെയ്യുക.
- അടുപ്പില്‍ ചെയ്യാനും ഇതേ സമയം തന്നെയാണ് വേണ്ടത്.മീഡിയം ചൂടില്‍ ബേക്ക് ചെയ്യണം.
- കേക്ക് പാകമാകുമ്പോള്‍ പുറത്ത് എടുത്തു തണുക്കാന്‍ അനുവദിക്കുക.
- നന്നായി തണുത്താല്‍ മുറിച്ചു ചായക്ക് ഒപ്പമോ കാപ്പിക്ക് ഒപ്പമോ വിളമ്പുക.
No comments:
Post a Comment