ചോക്ലേറ്റ് എളുപ്പത്തില്‍ ഉണ്ടാക്കുന്ന വിധമാണ് ഇന്നത്തെ റെസിപി.ഈ ചോക്ലേറ്റിന്റെ പ്രത്യേകത ഇത് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കേണ്ട ആവശ്യമില്ല.
ചേരുവകള്‍ :
- കൊക്കോപൌഡര്‍ - 2 tbs [12g]
- പാല്‍പ്പൊടി -3 1/2tbs [ 35g]
- പഞ്ചസാര - 4 1/2 tbs [ 75g]
- ബട്ടര്‍ - 1tbs +1tsp [20g]
- കൊക്കൊപൌഡര്‍ ,പാല്‍പ്പൊടി എന്നിവ യോജിപ്പിച്ച് അരിച്ചു വയ്ക്കുക
- ഒരു സോസ്പാനില്‍പഞ്ചസാര ഇട്ടു മൂന്ന് ടേബിള്‍സ്പൂണ്‍ വെള്ളം ഒഴിക്കുക
- ഇത് ഒരുനൂല്‍പ്പരുവം ആകുന്ന വരെ മിതമായ ചൂടില്‍ തിളപ്പിക്കുക
- പാകമാകുമ്പോള്‍ബട്ടര്‍ ചേര്‍ക്കുക.ഈ സമയം തീ നന്നായി കുറച്ചു വയ്ക്കണം
- ബട്ടര്‍ ഉരുകി യോജിച്ചാല്‍ അതിലേക്കു അരിച്ചു വച്ച പൊടിയുടെ കൂട്ട് മൂന്നു തവണയായി ചേര്‍ത്തു യോജിപ്പിക്കുക
- ചോക്ലേറ്റ് മോള്‍ഡിലേക്ക് പകര്‍ത്തി തണുക്കാന്‍ അനുവദിക്കുക
- രുചിയൂറും ചോക്ലേറ്റ് തയ്യാര്‍.
No comments:
Post a Comment