auto ad

Friday, November 27, 2020

വട്ടയപ്പം ഏറ്റവും സോഫ്റ്റായി എങ്ങനെ ഉണ്ടാക്കാം | Vattayappam Kerala Style Recipe


വട്ടയപ്പം
 ചേരുവകള്‍:
  • പച്ചരി - 1 കപ്പ്‌ (120 g)
  • പഞ്ചസാര - അര കപ്പ്‌ + 1 tbs (120 - 140 g )
  • വെള്ള അവല്‍ - അര കപ്പ്‌ ( 25 g)
  • തേങ്ങ - ഒരു കപ്പ്‌ (130 g )
  • ഇന്‍സ്റ്റന്റ് യീസ്റ്റ് - അര ടീസ്പൂണ്‍
  • ബേക്കിംഗ് പൌഡര്‍ - അര ടീസ്പൂണ്‍
  • മുട്ട വെള്ള - 1 (30g)
  • ഉപ്പ് - കാല്‍ ടീസ്പൂണ്‍
  • ഏലക്ക - 4 എണ്ണം
  • വെളുത്തുള്ളി - ഒരു അല്ലി (optional)
 ഉണ്ടാക്കുന്ന വിധം:
  • പച്ചരി നന്നായി കഴുകി കുറഞ്ഞത് 2 മണിക്കൂര്‍ കുതിര്‍ത്തെടുക്കുക
  • അവല്‍ കുറച്ചു വെള്ളത്തില്‍ 5 മിനിറ്റ് കുതിര്‍ക്കുക
  • ബേക്കിംഗ് പൌഡര്‍ ഒഴികെയുള്ള എല്ലാ ചേരുവകളും ആവശ്യത്തിനു വെള്ളം ചേര്‍ത്ത് നന്നായി അരച്ച് യോജിപ്പിക്കുക
  • ഇത് നന്നായി പതഞ്ഞു പൊങ്ങി വരുന്ന വരെ മൂടി വക്കുക(3 മണിക്കൂര്‍)
  • പുളിച്ചു വന്ന മാവില്‍ നിന്നും അല്പം മാവ് മറ്റൊരു പാത്രത്തിലാക്കി അതിലേക്കു ബേക്കിംഗ് പൌഡര്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക,ഇത് ബാക്കിയുള്ള മാവിലേക്ക്‌ ചേര്‍ത്തു യോജിപ്പിക്കുക. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ബേക്കിംഗ് പൌഡര്‍ നന്നായി മിക്സ്‌ ആവില്ല.
  • ഒരു പ്ലേറ്റില്‍ എണ്ണ തടവി ആവശ്യത്തിനു മാവ് ഒഴിച്ച് ആവിയില്‍ വേവിച്ചെടുക്കുക. വേവാന്‍ ആവശ്യമായ സമയം മാവിന്‍റെ അളവും പാത്രത്തിന്‍റെ വിസ്താരവും അനുസരിച്ച് വ്യത്യാസം വരും.
  • 8 ഇഞ്ച്‌ വലിപ്പമുള്ള പാത്രത്തില്‍ 2 1/2 കപ്പ്‌ മാവ് ഒഴിച്ചാല്‍ 1 കനത്തില്‍ ഉള്ള വട്ടയപ്പം കിട്ടും.ഇത് 25 മിനുട്ട് ആണ് ആവിയില്‍ വേവിക്കേണ്ടത്.
  • ചൂടാറിയ ശേഷം മുറിച്ചു വിളമ്പാം.
Notes :
  • മുട്ടവെള്ള,ബേക്കിംഗ് പൌഡര്‍ എന്നിവ ചേര്‍ക്കുന്നത് വട്ടയപ്പത്തിനു കൂടുതല്‍ മാര്‍ദ്ദവം കിട്ടാനാണ്‌.
  • ചെറിയ തരം പച്ചരി ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.
  • ബേക്കിംഗ് പൌഡര്‍ നന്നായി യോജിച്ചില്ലെങ്കില്‍ വട്ടയപ്പത്തിന്റെ നിറം വ്യത്യസം വരും.

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...