auto ad

Friday, December 11, 2020

ഇനി ബേക്കറിയില്‍ നിന്ന് പ്ലം കേക്ക് വാങ്ങുകയേ വേണ്ട ! ഒന്നാന്തരം പ്ലം കേക്ക് വീട്ടില്‍ ഉണ്ടാക്കാം


പ്ലം കേക്ക്
 ചേരുവകള്‍:
  • ഡ്രൈ ഫ്രൂട്സ്‌ & നട്സ് - 300 G ( ടൂട്ടി ഫ്രൂട്ടി 50G,ചെറി 50G, ഉണക്ക മുന്തിരി 50G,ഈന്തപ്പഴം - 30 G,ഓറഞ്ച് തൊലി വിളയിച്ചത് 20G,അണ്ടിപ്പരിപ്പ് 50 G,ബദാം 50 G)
  • ആട്ട - 150 G
  • ബട്ടര്‍ - 150 G
  • ബ്രൌണ്‍ ഷുഗര്‍ - 100 G
  • മുട്ട - 3
  • ഓറഞ്ച് - 1
  • ബെകിംഗ് പൌഡര്‍ - 1 TSP
  • ഉപ്പ് - 1/4 TSP
  • വാനില എക്സ്ട്രാക്റ്റ് - 1 TSP
  • കാരമേല്‍ ഉണ്ടാക്കാന്‍ പഞ്ചസാര - 100 G
  • ചുക്ക് പൊടി - 1/2 TSP
  • സ്പൈസ് മിക്സ്‌ (4 ഗ്രാമ്പൂ,4 ഏലക്ക,ചെറിയ കഷണം കറുവാപ്പട്ട,ചെറിയ കഷണം ജാതിക്ക എന്നിവ പൊടിച്ചത്)
ഉണ്ടാക്കുന്ന വിധം

        ഫ്രൂട്ട് മിക്സ്‌

  • ഈന്തപ്പഴം,ചെറി എന്നിവ ചെറുതായി അരിഞ്ഞു വക്കുക
  • ചുവടു കട്ടിയുള്ള പാത്രത്തില്‍ 100 G പഞ്ചാര ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്ന വരെ ചൂടാക്കുക;പാത്രം ഇടയ്ക്കു ചുറ്റിക്കുക. പതഞ്ഞു തുടങ്ങുമ്പോള്‍ അര കപ്പ്‌ ചൂടുവെള്ളം അല്‍പാല്‍പമായി ചേര്‍ക്കുക;ഇതിലേക്ക് ഡ്രൈ ഫ്രൂട്സ് ചേര്‍ത്തു 4- 5 മിനിറ്റ് തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്യുക; ഈ കൂട്ട്‌ തണുക്കാനായി വക്കുക.
  • ഒരു ഓറഞ്ച് നന്നായി കഴുകി അതിന്‍റെ പുറം തൊലി ചുരണ്ടി എടുക്കുക;അതിന്‍റെ നീരും എടുക്കുക.
  • തണുത്ത ഫ്രൂട്ട് മിക്സിലേക്ക് അണ്ടിപ്പരിപ്പ്,ഓറഞ്ച് തൊലി, ചുക്കുപൊടി,സ്പൈസ് മിക്സ്,ഒന്നര ടേബിള്‍സ്പൂണ്‍ ആട്ട‌ എന്നിവ ചേര്‍ത്തിളക്കുക.
  • ബദാം പൊടിച്ചു വക്കുക

    ടിന്‍ തയ്യാറാക്കുക

  • 7 ഇഞ്ച്/8 ഇഞ്ച് വലിപ്പം ഉള്ള ടിന്നില്‍ എണ്ണ പുരട്ടി ബട്ടര്‍ പേപ്പര്‍ വശങ്ങളിലും അടിയിലും വക്കുക;അടിയില്‍ രണ്ടു പേപ്പര്‍ വയ്ക്കുന്നതാണ് നല്ലത്.

   ബാറ്റെര്‍ തയ്യാറാക്കാന്‍

  • ആട്ടയിലേക്ക് ബെകിംഗ് പൌഡര്‍, ഉപ്പ് എന്നിവ ചേര്‍ത്ത് ഒരു തവണഅരിച്ചു വക്കുക 
  • ഇതിലേക്ക് പൊടിച്ച ബദാം ചേര്‍ത്തു യോജിപ്പിക്കുക
  • സോഫ്റ്റ്‌ ആയ ബട്ടര്‍ ഒരു ബൌളില്‍ ഇട്ടു പഞ്ചസാരയും ചേര്‍ത്ത് നല്ല മയം ആകുന്ന വരെ ബീറ്റ് ചെയ്യുക
  • ഇതിലേക്ക് മുട്ട ഒന്നൊന്നായി ചേര്‍ത്തു യോജിപ്പിക്കുക
  • വാനില ചേര്‍ക്കുക
  • ഇതിലേക്ക്പൊടിയുടെ കൂട്ട്,ഫ്രൂട്ട് മിക്സ്‌ എന്നിവ മൂന്നു തവണയായി ചേര്‍ത്തു യോജിപ്പിക്കുക. മൂന്നാം തവണ പൊടി ചേര്‍ക്കുന്നതിനു മുമ്പ് 4 ടേബിള്‍സ്പൂണ്‍ ഓറഞ്ചു നീര് ചേര്‍ക്കുക.
  • ഈ ബാറ്റര്‍ തയ്യാറാക്കിയ ടിന്നിലേക്ക് മാറ്റി രണ്ടു മൂന്നു തവണ തട്ടി ബേക്ക് ചെയ്യാനായി വക്കുക

   ബേക്കിംഗ് 

  • ചുവടു കട്ടിയുള്ള പാത്രം മീഡിയം ചൂടില്‍ 15 മിനിറ്റ് ചൂടാക്കുക
  • ഇതിലേക്ക് ടിന്‍ ഇറക്കി വച്ച് , മൂടി വച്ച്കുറഞ്ഞ ചൂടില്‍ കേക്കിന്റെ ഉള്‍ഭാഗം കുക്ക്ആകുന്ന വരെ ബേക്ക് ചെയ്യുക
  • ടിന്നിന്റെ വലിപ്പം അനുസരിച്ച് ബേക്ക് ചെയ്യേണ്ട സമയത്തിനു വ്യത്യാസം വരും; എനിക്ക് രണ്ടര മണിക്കൂര്‍ വേണ്ടി വന്നു.ഞാന്‍ ആറര ഇഞ്ച് വട്ടവും 3 ഇഞ്ച് പൊക്കവും ഉള്ള ടിന്‍ ആണ് ഉപയോഗിച്ചത്; 8 ഇഞ്ച്‌ ടിന്‍ ആണെങ്കില്‍ 1 - 1 1/2 മണിക്കൂര്‍ മതിയാകും.ഫ്രൂട്സ് അളവ് കുറഞ്ഞാലും ബേക്കിംഗ് സമയം കുറവ് മതി.
  • ഓവനില്‍ ചെയ്യാന്‍ ഓവന്‍ 160 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ചൂടാക്കുക; ഇതേ ചൂടില്‍ രണ്ടു തൊട്ടു രണ്ടര മണിക്കൂര്‍ ബേക്ക് ചെയ്യുക
  • ബേക്ക് ചെയ്തു പുറത്തെടുത്ത കേക്ക് നന്നായി തണുക്കാനായി മാറ്റി വയ്ക്കുക;തണുത്ത ശേഷം പൊതിഞ്ഞ്‌ വായു കടക്കാത്ത പാത്രത്തിലാക്കി വയ്ക്കുക; ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു മുറിക്കുക.

 

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...