സേമിയ പായസം
ചേരുവകള്‍ :
- സേമിയ - 1/2 കപ്പ് (85 g )
- പാല്‍ - 1 ലിറ്റര്‍
- പഞ്ചസാര - 4 ടേബിള്‍സ്പൂണ്‍ ( 80 g )
- കണ്ടെന്‍സ്ട് മില്‍ക്ക് - 4 ടേബിള്‍സ്പൂണ്‍ (60 ml )
- ഏലക്കപ്പൊടി - 1 ടീസ്പൂണ്‍
- അണ്ടിപ്പരിപ്പ് - 2 ടേബിള്‍സ്പൂണ്‍
- ഉണക്കമുന്തിരി - 1 ടേബിള്‍സ്പൂണ്‍
- നെയ്യ് - 1 ടേബിള്‍സ്പൂണ്‍
- ഒരു പാനില്‍നെയ്യൊഴിച്ച് ചൂടാക്കിഅണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തു മാറ്റുക
- ഇതേ പാനിലേക്ക് സേമിയ ചേര്‍ത്തു 30 സെക്കന്റ് ചൂടാക്കുക (റോസ്റ്റ് ചെയ്യാത്ത സേമിയ ആണെങ്കില്‍ ചെറിയ golden കളര്‍ ആകുന്ന വരെ ചൂടാക്കുക)
- ഇനി മറ്റൊരു പാത്രത്തില്‍ 1 ലിറ്റര്‍ പാലൊഴിച്ചു തിളപ്പിക്കുക;തിള വന്നാല്‍ തീ കുറച്ചു ഒരു മിനിറ്റ് കൂടി ചൂടാക്കുക
- ഇതിലേക്ക് സേമിയ ചേര്‍ത്ത് വേവിക്കുക (6-7 മിനിറ്റ്)
- ഇനി പഞ്ചസാരയും കണ്ടെന്‍സ്ട് മില്‍ക്കും ചേര്‍ത്തിളക്കുക;ഇനി അധികനേരം വേവിക്കേണ്ട;തീ ഓഫ് ചെയ്തു ഏലക്കാപ്പൊടി,അണ്ടിപ്പരിപ്പ്,മുന്തിരി ഇവ ചേര്‍ത്തിളക്കുക
- ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം
No comments:
Post a Comment