auto ad

Wednesday, April 21, 2021

നോമ്പ് തുറക്കാന്‍ ഇത് ഒരെണ്ണം മതി | Iftar Special Recipe | Fried Bead


ഫ്രൈഡ് ബ്രെഡ്‌

 ചേരുവകള്‍ :

  ഫില്ലിംഗ്

  • ഉരുളക്കിഴങ്ങ് - 1 (150 g )
  • ക്യാരറ്റ് - 1 (75 g )
  • ഗ്രീന്‍പീസ് - 2 ടേബിള്‍സ്പൂണ്‍ ( 25g )
  • സവാള - 1 (100 g )
  • പച്ചമുളക് - 1
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
  • പെരുംജീരകം - 1/2 ടീസ്പൂണ്‍
  • മുളകുപൊടി - 1/2 ടീസ്പൂണ്‍
  • മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
  • ഗരംമസാല - 1/2 ടീസ്പൂണ്‍
  • മല്ലിയില
  • ഉപ്പ്
  • എണ്ണ

  മാവ് തയ്യാറാക്കാന്‍

  • മൈദാ - 1 1/2 കപ്പ്‌ ( 200 g )
  • ഉപ്പ് - 1/2 ടീസ്പൂണ്‍
  • ഇന്‍സ്റ്റന്റ് യീസ്റ്റ് - 1/2 ടീസ്പൂണ്‍ ( 1 g )
  • പാല്‍ - 1/2 കപ്പ്‌ ( 120 g )
  • പഞ്ചസാര - 1 ടേബിള്‍സ്പൂണ്‍ (18 g )
  • എണ്ണ - 1 ടേബിള്‍സ്പൂണ്‍ (15 ml )

  മറ്റു ചേരുവകള്‍

  • മുട്ട - 1
  • ബ്രെഡ്‌ ക്രമ്പ്സ്

 ഉണ്ടാക്കുന്ന വിധം

   ഫില്ലിംഗ്

  • പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പെരുംജീരകം ചേര്‍ത്തു മൂപ്പിക്കുക
  • ഇതിലേക്ക് സവാള പൊടിയായി അരിഞ്ഞത് ചേര്‍ത്ത് നിറം മാറുന്ന വരെ നന്നായി വഴറ്റുക
  • ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേര്‍ത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക
  • ഇനി മസാലപ്പൊടികള്‍ ചേര്‍ക്കുക
  • ഇനി ചെറുതായി അരിഞ്ഞ പച്ചകറികള്‍ ചേര്‍ത്ത് 2 മിനിറ്റ് വഴറ്റുക
  • ഇതിലേക്ക് കുറച്ചു ചൂടുവെള്ളം ചേര്‍ത്ത് മൂടി വച്ച് വേവിക്കുക
  • ആവശ്യത്തിന് ഉപ്പു ചേര്‍ക്കുക
  • മല്ലിയില ചേര്‍ക്കുക
  • ഫില്ലിംഗ് തയ്യാര്‍

 മാവ് തയ്യാറാക്കാന്‍

  • മൈദയിലേക്ക് ഉപ്പ്ചേര്‍ത്ത് യോജിപ്പിക്കുക
  • ബാക്കിയെല്ലാ ചേരുവകളും മൈദയും ചേര്‍ത്ത് നന്നായി കുഴക്കുക,അഞ്ചു മിനിറ്റ്
  • ഇത് എണ്ണ തടവിയ ഒരു പാത്രത്തിലേക്ക് മാറ്റി പൊങ്ങി വരാനായി ഒരു മണിക്കൂര്‍ മാറ്റി വക്കുക
  • ഇനി മാവ് 6 കഷണങ്ങളായി മുറിച്ചു ബോള്‍ ഷേപ്പില്‍ ആക്കുക
  • 10 മിനിട്ടിനു ശേഷം ഓരോന്നും പരത്തി ഉള്ളില്‍ കുറേശ്ശെ ഫില്ലിംഗ് വച്ചു അരികു നന്നായി യോജിപ്പിക്കുക
  • ഇത് മുട്ടയില്‍ മുക്കി ബ്രെഡ്‌ ക്രമ്പ്സില്‍ പൊതിഞ്ഞെടുക്കുക
  • അര മണിക്കൂര്‍ റസ്റ്റ്‌ ചെയ്യാന്‍ വച്ച ശേഷം ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക
  • ചൂടോടെ വിളമ്പുക

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...