auto ad

Wednesday, April 28, 2021

തലശ്ശേരി മട്ടൻ ദം ബിരിയാണി | Thalassery Mutton Dum Biryani Recipe


മട്ടന്‍ ബിര്യാണി 

 ചേരുവകള്‍ :

  മട്ടന്‍ മസാല

  • മട്ടന്‍ - 750 g
  • സവാള - 4 (350 g )
  • ഇഞ്ചി - 20 g
  • വെളുത്തുള്ളി - ഒരു കുടം ( 35 g)
  • പച്ചമുളക് - 10- 15 (ടേസ്റ്റ് അനുസരിച്ച് )
  • തക്കാളി - 2 മീഡിയം സൈസ് ( 150g )
  • തൈര് - 3ടേബിള്‍സ്പൂണ്‍ ( 60g )
  • മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
  • കുരുമുളകുപൊടി - 1 ടീസ്പൂണ്‍
  • ബിര്യാണി മസാലപ്പൊടി - 11/4 ടീസ്പൂണ്‍
  • മല്ലിയില
  • പുതിനയില
  • കറിവേപ്പില

 നെയ്ച്ചോര്‍ ഉണ്ടാക്കാന്‍

  • ജീരകശാല അരി - 3 കപ്പ്‌ ( 680 g )
  • നെയ്യ് - 2 ടേബിള്‍സ്പൂണ്‍
  • ഏലക്ക - 4
  • ഗ്രാമ്പൂ - 3
  • കറുവാപ്പട്ട - 1 ചെറിയ കഷണം
  • തക്കോലം - ഒരു ചെറിയ കഷണം
  • സാജീരകം - 1/2 ടീസ്പൂണ്‍
  • സവാള - 1 ചെറുത് ( 60 g )
  • വെളുത്തുള്ളി - 2 അല്ലി
  • വെള്ളം - 5 1/4 കപ്പ്‌ 
  • ഉപ്പ്

 വറുത്തെടുക്കാന്‍

  • അണ്ടിപ്പരിപ്പ് - 25 g
  • ഉണക്കമുന്തിരി - 2 ടേബിള്‍സ്പൂണ്‍

 തയ്യാറാക്കുന്ന വിധം

 മട്ടന്‍ മസാല

  • ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി ചതച്ചു വക്കുക
  • മട്ടന്‍ കഴുകി വൃത്തിയാക്കി അല്പം മഞ്ഞള്‍പ്പൊടി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചതില്‍ 1/3 ,കുറച്ചു കുരുമുളകുപൊടി,അര ടീസ്പൂണ്‍ ബിര്യാണി മസാലപ്പൊടി ,കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക
  • സവാള കനം കുറച്ച് അരിഞ്ഞ്,പകുതി നന്നായി വറുത്തെടുക്കുക
  • ബാക്കി പകുതി നന്നായി വഴറ്റുക
  • ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ത്ത് വഴറ്റുക
  • ഇനി തക്കാളി ചേര്‍ത്ത് നന്നായി വഴറ്റുക
  • ഇതിലേക്ക് മഞ്ഞള്‍പ്പൊടി,കുരുമുളക്പൊടി,ബിര്യാണി മസാലപ്പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക
  • മല്ലിയില പുതിനയില ചേര്‍ക്കുക
  • തൈര് ചേര്‍ക്കുക
  • വേവിച്ച മട്ടന്‍ ചേര്‍ത്തിളക്കി 2 മിനിറ്റ് വേവിക്കുക
  • തീ ഓഫ് ചെയ്ത ശേഷം വറുത്ത സവാള ചേര്‍ത്ത് യോജിപ്പിക്കുക
 നെയ്ച്ചോര്‍ 
  • അരി കഴുകി അര മണിക്കൂര്‍ കുതിര്‍ത്ത് വെള്ളം കളഞ്ഞെടുക്കുക
  • പാത്രത്തില്‍ നെയ്യ് ചൂടാക്കി സ്പൈസെസ് ചേര്‍ത്ത് മൂപ്പിക്കുക
  • സവാള,വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക
  • അരി ചേര്‍ത്ത് അല്‍പ സമയം ഇളക്കുക
  • തിളച്ച വെള്ളം ചേര്‍ക്കുക
  • ആവശ്യത്തിന്‌ ഉപ്പു ചേര്‍ക്കുക
  • നന്നായി തിള വരുമ്പോള്‍ മൂടി വച്ച് കുറഞ്ഞ തീയില്‍ വെള്ളം വറ്റുന്ന വരെ വേവിക്കുക

 ദം ചെയ്യാന്‍

  • അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തു വക്കുക
  • 2 ടേബിള്‍സ്പൂണ്‍ റോസ് വാട്ടര്‍,ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്തു യോജിപ്പിച്ച് വക്കുക
  • ചുവടുകട്ടിയുള്ള പാത്രത്തില്‍ മട്ടന്‍ മസാല നിരത്തുക
  • മുകളിലായി പകുതി റൈസ് നിരത്തുക
  • കുറച്ചു മസാലപ്പൊടി, റോസ് വാട്ടര്‍,നെയ്യ്,വറുത്ത സവാള,അണ്ടിപ്പരിപ്പ്,ഉണക്കമുന്തിരി എന്നിവ, മല്ലിയില,പുതിനയില എന്നിവ നിരത്തുക
  • മുകളിലായി ബാക്കിയുള്ള റൈസ് നിരത്തുക
  • കുറച്ചു മസാലപ്പൊടി, റോസ് വാട്ടര്‍,നെയ്യ്,വറുത്ത സവാള,അണ്ടിപ്പരിപ്പ്,ഉണക്കമുന്തിരി എന്നിവ, മല്ലിയില,പുതിനയില എന്നിവ നിരത്തുക
  •  മൂടി വച്ച് കുറഞ്ഞ തീയില്‍ 15 മിനിറ്റ് ചൂടാക്കുക
  • കുറഞ്ഞത്‌ 10 മിനിറ്റ് കഴിഞ്ഞാല്‍ വിളമ്പാം


  

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...