auto ad

Friday, July 23, 2021

മില്‍ക്കി ബാര്‍ മൂന്നു മിനിറ്റില്‍ മൂന്ന് ചേരുവകള്‍ കൊണ്ട് ഫ്രിഡ്ജില്‍ വെക്കാതെ ഉണ്ടാക്കാം


മില്‍ക്കിബാര്‍
ചേരുവകള്‍ :
  • പഞ്ചസാര - 50 g (2 tbs + 1 tsp )
  • പാല്‍പ്പൊടി - 50 g ( 5 tbs )
  • ബട്ടര്‍ - 30g ( 2 tbs )
തയ്യാറാക്കുന്ന വിധം
  • പഞ്ചസാര ഒരുസോസ്പാനിലേക്ക് എടുക്കുക
  • 2 ടേബിള്‍സ്പൂണ്‍ വെള്ളം ചേര്‍ക്കുക
  • അലിഞ്ഞു വരുന്ന വരെ ചൂടാക്കുക
  • ഈ സമയം അല്പം വാനില എസ്സെന്‍സ്‌ ചേര്‍ക്കുന്നത് നല്ലതാണ്
  • ചെറിയ ചൂടില്‍ തിളപ്പിക്കുക
  • ഇതില്‍ നിന്നും അല്പം കുറച്ചു വെള്ളത്തില്‍ ഒഴിച്ച് പാകം മനസ്സിലാക്കാം;വെള്ളത്തില്‍ ഒഴിക്കുമ്പോള്‍ വിരല്‍ കൊണ്ട് കൂട്ടി വക്കാന്‍ പറ്റുന്ന പാകമായാല്‍ ബട്ടര്‍ ചേര്‍ക്കാം
  • ബട്ടര്‍ യോജിച്ചു പതഞ്ഞാല്‍ പാല്‍പ്പൊടി 2 തവണയായി ചേര്‍ത്ത് കട്ടയില്ലാതെ യോജിപ്പിച്ച് വേഗം തന്നെ മോള്‍ഡിലേക്ക് മാറ്റി ചൂടാറാന്‍ വക്കുക
  • തണുത്താല്‍ രുചികരമായ "homemade milkibar" തയ്യാര്‍
ശ്രദ്ധിക്കാന്‍
  • പഞ്ചസാരപ്പാനിയുടെ പാകം കൃത്യമായില്ലെങ്കില്‍ ഇത് നന്നായി കട്ടയാകില്ല
  • ഇളക്കാന്‍ സിലിക്കോണ്‍ സ്പൂണ്‍ ഉപയോക്കുന്നതാണ് നല്ലത്
 

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...