auto ad

Friday, July 9, 2021

ഫ്രൈഡ് റൈസ് പെര്‍ഫെക്റ്റായി എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം | Fried Rice Recipe in Malayalam


ഫ്രൈഡ് റൈസ്
 ചേരുവകള്‍
  • ബസ്മതി - 1 കപ്പ്‌
  • ക്യാരറ്റ് - 1 ചെറുത്‌ ( അരിഞ്ഞത്‌)
  • ബീന്‍സ്‌ - 4
  • കാബേജ് - 1 ചെറിയ കഷണം
  • സവാള - 1 ചെറുത്‌
  • സ്പ്രിംഗ് ഒനിയന്‍ 
  • കാപ്സികം - 1 ചെറുത്
  • വെളുത്തുള്ളി - 1 ടേബിള്‍സ്പൂണ്‍
  • പച്ചമുളക് - 3
  • കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
  • സോയസോസ് - 1 ടേബിള്‍സ്പൂണ്‍
  • വിനാഗിരി - 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
  • അരി നന്നായി കഴുകി അര മണിക്കൂര്‍ കുതിര്‍ത്ത് എടുക്കുക
  • ഏകദേശം രണ്ടര ലിറ്റര്‍ വെള്ളം തിളപ്പിച്ച് 1 ടീസ്പൂണ്‍ ഉപ്പ് ചേര്‍ക്കുക
  • ഇതിലേക്ക് അരി ചേര്‍ത്ത് വെന്തു കുഴഞ്ഞു പോകാതെ വേവിച്ച്ടുക്കുക
  • പാകത്തിന് വെന്ത ചോറ് ഊറ്റി തണുപ്പിച്ച് എടുക്കുക
  • ഒരു വലിയ പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക
  • ഇതിലേക്ക് വെളുത്തുള്ളി,സവാള,സ്പ്രിംഗ് ഒനിയന്‍ എന്നിവ ചേര്‍ത്ത്‌ 2 മിനിറ്റ് കൂടിയ ചൂടില്‍ വഴറ്റുക
  • ഇനി ചെറുതായി അരിഞ്ഞ പച്ചക്കറികള്‍ ചേര്‍ത്ത് 3 -4 മിനിറ്റ് വഴറ്റുക
  • ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക
  • തണുപ്പിച്ച റൈസ്,സോയസോസ്,വിനാഗിരി,കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക
  • രുചിക്കനുസരിച്ച് ഉപ്പ്,കുരുമുളകുപൊടി,വിനാഗിരി, സോസ് എന്നിവ ചേര്‍ക്കണം
  • രുചികരമായ ഫ്രൈഡ് റൈസ് തയ്യാര്‍
ശ്രദ്ധിക്കാന്‍
  • നീളമുള്ള അരിയാണ് ഫ്രൈഡ്റൈസ് ഉണ്ടാക്കാന്‍ കൂടുതല്‍ ഉചിതം
  • അരി കൂടുതല്‍ വെന്തു പോകരുത്;എന്നാല്‍ പാകത്തിന് വേവുകയും വേണം
  • കൂടിയ ചൂടില്‍ പച്ചക്കറികള്‍ വഴറ്റിയെടുക്കണം

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...