auto ad

Friday, August 27, 2021

ആര്‍ക്കും ഈസിയായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം ഈ ഫ്ലാറ്റ് ബ്രഡ് | Bazlama Turkish Bread Recipe


ബാസ്ലാമ 
 ചേരുവകള്‍
  • മൈദാ - 500 g
  • ഇന്‍സ്റ്റന്റ് യീസ്റ്റ് - 1 ടീസ്പൂണ്‍
  • പഞ്ചസാര - 1 ടേബിള്‍സ്പൂണ്‍ ( 15 g )
  • ഒലിവ് ഓയില്‍ - 1 ടേബിള്‍സ്പൂണ്‍
  • പാല്‍ - 150 ml ( 1/2 കപ്പ്‌ + 2 ടേബിള്‍സ്പൂണ്‍ )
  • വെള്ളം - 150 ml ( 1/2 കപ്പ്‌ + 2 ടേബിള്‍സ്പൂണ്‍ )
  • ഉപ്പ് - 1 ടീസ്പൂണ്‍ ( 8 g )
  • ബട്ടര്‍,മല്ലിയില, ചില്ലി ഫ്ലേക്സ് - ആവശ്യത്തിന് ( പുറമേ പുരട്ടാന്‍ )
 ഉണ്ടാക്കുന്ന വിധം
  • മൈദാ,യീസ്റ്റ്,പഞ്ചസാര, പാല്‍, വെള്ളം, ഉപ്പ് എന്നിവ ഒരുമിച്ചാക്കി ഒന്നര മിനിറ്റ് കുഴക്കുക
  • എണ്ണ ചേര്‍ത്ത് യോജിപ്പിക്കുക
  • ഒരു പാത്രത്തിലാക്കി മൂടി പൊങ്ങി വരാനായി വയ്ക്കുക
  • ഇരട്ടി വലിപ്പത്തിലാകുമ്പോള്‍ 6 കഷണങ്ങളായി മുറിച്ച്, ബോള്‍ രൂപത്തിലാക്കുക
  • ഇനി ഓരോന്നും ഒരേ കനത്തില്‍, അല്പം കട്ടിയില്‍ പരത്തുക
  • ചൂടായ തവയില്‍ ചുട്ടെടുക്കുക
  • ഇതിനു മുകളില്‍ അല്പം ബട്ടര്‍ പുരട്ടി, മല്ലിയില, ചില്ലി ഫ്ലേക്സ് എന്നിവ വിതറി ചൂടോടെ കഴിക്കുക.

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...