വെള്ള നാരങ്ങ അച്ചാര്‍
ചേരുവകള്‍ :
- പഴുത്ത ചെറുനാരങ്ങ - 12 എണ്ണം
- കാന്താരിമുളക് - ആവശ്യത്തിന്
- വെളുത്തുള്ളി - അര കപ്പ്
- ഇഞ്ചി - ഒരു ചെറിയ കഷണം
- കായം - 1 ടീസ്പൂണ്‍
- ഉലുവപ്പൊടി - 1/4 ടീസ്പൂണ്‍
- വിനാഗിരി - 2 ടേബിള്‍സ്പൂണ്‍
- പഞ്ചസാര - 1 ടീസ്പൂണ്‍
- ഉപ്പ്
- നല്ലെണ്ണ - അര കപ്പ്
- ചെറുനാരങ്ങ ചെറിയ കഷണങ്ങളായി മുറിച്ചു 3 ടേബിള്‍സ്പൂണ്‍ ഉപ്പു ചേര്‍ത്ത് യോജിപ്പിച്ച് 2 ദിവസം വക്കുക
- ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക
- ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വാടി വരുമ്പോള്‍ തീ കുറച്ചു വച്ച് വിനാഗിരി ചേര്‍ക്കുക
- കാന്താരി മുളക്,പഞ്ചസാര, കായം, ഉലുവപ്പൊടി എന്നിവ ചേര്‍ത്ത് തീ ഓഫ് ചെയ്യുക
- ഈ കൂട്ട് തണുക്കുമ്പോള്‍ ഉപ്പിലിട്ട നാരങ്ങ ചേര്‍ക്കുക
- ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക
- കുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക
No comments:
Post a Comment