ഗോതമ്പുപായസം
ചേരുവകള്‍:
- ഗോതമ്പ് - 1 കപ്പ് ( 230 g )
- ശര്‍ക്കര - 1 1/4 കപ്പ് ( 260 g )
- തേങ്ങയുടെ ഒന്നാംപാല്‍ - 1 കപ്പ്
- തേങ്ങയുടെ രണ്ടാംപാല്‍ - 3 കപ്പ്
- ബട്ടര്‍ - 2 ടേബിള്‍സ്പൂണ്‍
- ഉപ്പ് - 1 നുള്ള്
- കണ്ടെന്‍സ്ട് മില്‍ക്ക് - 1/2 കപ്പ്
- വാനില എസ്സെന്‍സ് - 1 ടീസ്പൂണ്‍
- പഞ്ചസാര - 4 ടേബിള്‍സ്പൂണ്‍
- അണ്ടിപ്പരിപ്പ് - 2 ടേബിള്‍സ്പൂണ്‍
- ഗോതമ്പ് കഴുകി 8 മണിക്കൂര്‍ കുതിര്‍ത്ത് എടുക്കുക
- ഇത് ഒന്ന്‍ ചതച്ചെടുക്കുക
- ഇനി പ്രഷര്‍കുക്കറില്‍ വേവിക്കുക
- ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക
- ഒരു കട്ടിയുള്ള പാത്രത്തില്‍ ബട്ടര്‍ ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്ന വരെ ഉരുക്കുക
- ഇതിലേക്ക് ഉരുക്കിയ ശര്‍ക്കര ചേര്‍ക്കുക
- ഇനി വേവിച്ച ഗോതമ്പ് ചേര്‍ത്ത് 8 - 10 മിനിറ്റ് ഇളക്കുക
- ഇനി രണ്ടാംപാല്‍ ചേര്‍ത്ത് തിളപ്പിക്കുക
- ഇനി ഒന്നാംപാല്‍ ചേര്‍ത്ത് ഒന്ന് തിള വന്നാല്‍ തീ ഓഫ് ചെയ്യുക
- ഉപ്പ്,കണ്ടെന്‍സ്ട് മില്‍ക്ക്, വാനില എന്നിവ ചേര്‍ക്കുക
- പഞ്ചസാര കാരമല്‍ ആക്കി അണ്ടിപ്പരിപ്പ് ചേര്‍ക്കുക
- ഇതൊരു ബട്ടര്‍ പേപ്പറില്‍ ഒഴിച്ച് തണുക്കാന്‍ വക്കുക
- തണുക്കുമ്പോള്‍ പൊടിച്ച് വിളമ്പുന്നതിന് തൊട്ടു മുമ്പായി പായസത്തില്‍ ചേര്‍ക്കുക
No comments:
Post a Comment