auto ad

Friday, August 6, 2021

പഞ്ഞി പോലെ സോഫ്റ്റായ സ്വിസ് റോള്‍ ( ജാം റോള്‍ ) ഈസിയായി വീട്ടിലുണ്ടാക്കാം | Swiss Roll Recipe


സ്വിസ്സ്റോള്‍ ( ജാം റോള്‍ )
 ചേരുവകള്‍ :
  • മൈദാ - 3 ടേബിള്‍സ്പൂണ്‍ ( 30 g )
  • കോണ്‍ ഫ്ലോര്‍ -  3 ടേബിള്‍സ്പൂണ്‍ ( 30 g )
  • പഞ്ചസാര - 5 1/2 ടേബിള്‍സ്പൂണ്‍ ( 80 g )
  • മുട്ട - 4
  • വാനില എസ്സെന്‍സ് - 1/2 ടീസ്പൂണ്‍
  • എണ്ണ - 2 ടേബിള്‍സ്പൂണ്‍ ( 30 ml )
  • പാല്‍ -  2 ടേബിള്‍സ്പൂണ്‍ ( 30 ml )
  • ഉപ്പ് - ഒരു നുള്ള്
  • നാരങ്ങാനീര് - 1 ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
  • മൈദയും കോണ്‍ഫ്ലോറും യോജിപ്പിച്ച് വയ്ക്കുക
  • മുട്ടയുടെ മഞ്ഞയും വെള്ളയും വേര്‍തിരിക്കുക
  • പഞ്ചസാര പൊടിച്ചു വയ്ക്കുക
  • മുട്ടവെള്ളയിലേക്ക് ഉപ്പ് , നാരങ്ങ നീര് എന്നിവ ചേര്‍ത്ത് ബീറ്റ് ചെയ്യുക
  • പൊടിച്ച  പഞ്ചസാരയില്‍ പകുതി ഇതിലേക്ക് ചേര്‍ത്ത് stiff peak ആകുന്നവരെ ബീറ്റ് ചെയ്യുക
  • ഇനി മുട്ടമഞ്ഞയിലേക്ക് വാനില, ബാക്കിയുള്ള പഞ്ചസാര,പാല്‍, എണ്ണ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക
  • ഇതിലേക്ക് പൊടി ചേര്‍ക്കുക
  • പതപ്പിച്ച മുട്ടവെള്ള 3 തവണയായി ചേര്‍ത്ത് യോജിപ്പിക്കുക
  • തയ്യാറായ ബാറ്റര്‍ ട്രെയിലേക്ക് ഒഴിച്ച് ലെവല്‍ ചെയ്യുക
  • കുറച്ചു തവണ തട്ടി എയര്‍ കളഞ്ഞിട്ടു ബേക്ക് ചെയ്യുക
  • 180 ഡിഗ്രീ സെല്‍ഷ്യസ് ചൂടില്‍ 32 - 35 മിനിറ്റ് ബേക്ക് ചെയ്യുക
  • പുറത്തെടുത്തു തണുക്കുമ്പോള്‍ ജാം തേച്ച് ചുരുട്ടി 15-30 മിനിറ്റ് വയ്ക്കുക
  • ഇനി മുറിച്ചു കഴിക്കാം
  • ട്രേ സൈസ് - 14x11ഇഞ്ച്‌; അല്പം കൂടി ചെറുതും ഉപയോഗിക്കാം.

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...