auto ad

Thursday, August 19, 2021

ഓണം സ്പെഷ്യല്‍ ഇഞ്ചം പുളി | പുളി ഇഞ്ചി | Inchampuli Recipe | Puli Inji Kerala Style


ഇഞ്ചംപുളി ( തൃശൂര്‍ സ്റ്റൈല്‍ )
 ചേരുവകള്‍
  • ഇഞ്ചി - 30ഗ്രാം
  • കാന്താരി മുളക് - 10 ഗ്രാം ( പച്ചമുളക് ആണെങ്കില്‍ കുറച്ചുകൂടി എടുക്കുക )
  • വാളന്‍പുളി - 75 ഗ്രാം
  • ശര്‍ക്കര - 150 ഗ്രാം
  • മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
  • മുളകുപൊടി  (കാശ്മീരി ) - 1/2 ടീസ്പൂണ്‍
  • ഉപ്പ്
  • ഉലുവപ്പൊടി - 2 നുള്ള്
  • കറിവേപ്പില
  • ഉണക്കമുളക് - 2
  • കടുക് - 1/2 ടീസ്പൂണ്‍
  • വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
 ഉണ്ടാക്കുന്ന വിധം
  • പുളി 2 കപ്പ്‌ വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞെടുക്കുക
  • ഇഞ്ചി, മുളക് ഇവ പൊടിയായി അരിഞ്ഞെടുക്കുക
  • ശര്‍ക്കര അല്‍പ്പം വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ചെടുക്കുക
  • ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക
  • ഉണക്കമുളക്,ഇഞ്ചി,പച്ചമുളക്, വേപ്പില എന്നിവ ചേര്‍ക്കുക
  • ഇഞ്ചിയുടെ നിറം മാറി വരുന്ന വരെ മൂപ്പിക്കുക
  • ഇതിലേക്ക് മഞ്ഞള്‍പ്പൊടി,മുളകുപൊടി ഇവ ചേര്‍ക്കുക
  • ഇനി പുളി പിഴിഞ്ഞ വെള്ളം , ഉരുക്കിയ ശര്‍ക്കര, ഉപ്പ് എന്നിവ ചേര്‍ക്കുക
  • ഇത് വറ്റി കുറുകി വരുന്ന വരെ തിളപ്പിക്കുക
  • അവസാനം ഉലുവപ്പൊടി ചേര്‍ക്കുക
  • രുചികരമായ ഇഞ്ചംപുളി തയ്യാര്‍

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...