സോഫ്റ്റ് ദോശ
ചേരുവകള്‍ :
- പച്ചരി - 2 കപ്പ് ( 420 g )
- ഉഴുന്ന് - 1/2 കപ്പ് ( 110 g )
- അവല്‍ - 1 കപ്പ് ( 60 g )
- ഉലുവ - 1 ടീസ്പൂണ്‍
- ഉപ്പ്
- പച്ചരി, ഉഴുന്ന്, അവല്‍, ഉലുവ എന്നിവ നന്നായി കഴുകി 2 മണിക്കൂര്‍ വെവ്വേറെ കുതിര്‍ക്കുക
- അവല്‍ അരി അരക്കുന്നതിനു മുമ്പായി കുതിര്‍ത്ത് എടുക്കുക
- ഇനി എല്ലാ ചേരുവകളും അരച്ചെടുക്കുക
- നന്നായി യോജിപ്പിക്കുക
- ഇത് നന്നായി പൊങ്ങി വരാനായി 10 - 12 മണിക്കൂര്‍ മൂടി വക്കുക
- പൊങ്ങിവന്ന മാവ് സാവധാനം ഇളക്കുക
- ദോശക്കല്ല് ചൂടാക്കി എണ്ണ തടവുക
- ഓരോ തവി വീതം ചൂടായ ദോശക്കല്ലില്‍ ഒഴിക്കുക
- മിതമായ ചൂടില്‍ എല്ലാ ഭാഗത്തും തുളകള്‍ വരുന്ന വരെ വേവിക്കുക
- മുകളില്‍ അല്പം നെയ്യ്/എണ്ണ തൂവുക.
- ഇനി കുറച്ചു സമയം മൂടി വച്ച് വേവിക്കുക
- ചുട്ടെടുത്ത ദോശ ചൂടോടെ തേങ്ങാച്ചമ്മന്തിയുടെ കൂടെ വിളമ്പുക
No comments:
Post a Comment