1 . ടൊമാറ്റോ - എഗ്ഗ് സാൻവിച്ച്
ചേരുവകൾ
- ബ്രെഡ് - 8
- മുട്ട - 2
- സവാള - 1
- തക്കാളി -
- മല്ലിയില - ഒരു ടേബിൾസ്പൂൺ
- കുരുമുളകുപൊടി - 1 / 2 ടീസ്പൂൺ
- ഗരംമസാല - 1/ 2 ടീസ്പൂൺ
- ബട്ടർ ആവശ്യത്തിന്
- ടൊമാറ്റോ സോസ് ആവശ്യത്തിന്
- ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക
- പൊടിയായി അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റുക
- തക്കാളി ചേർത്ത് ഉടഞ്ഞു വരുന്ന വരെ വേവിക്കുക
- ഇനി കുരുമുളകുപൊടി ,ഗരംമസാല ,മല്ലിയില ,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക
- മുട്ട ചേർത്ത് വെന്തു വരുന്ന വരെ ഇളക്കുക
- പാകത്തിനായാൽ പാനിൽ നിന്നും മാറ്റി വക്കുക
- ബ്രെഡിൽ ബട്ടർ തേച്ചു രണ്ടു വശങ്ങളും മൊരിയുന്ന വരെ ടോസ്റ്റ് ചെയ്യുക
- ബ്രെഡിൽ ടൊമാറ്റോ സോസ് പുരട്ടിയ ശേഷം ഫില്ലിംഗ് വക്കുക
- മറ്റൊരു ബ്രെഡ് സ്ലൈസ് കൊണ്ട് മൂടി പതുക്കെ അമർത്തുക
- രുചികരമായ ടൊമാറ്റോ - എഗ്ഗ് സാൻവിച്ച് തയ്യാർ
2 . ഓംലറ്റ് സാൻവിച്ച്
ചേരുവകൾ
- ബ്രെഡ് - 4 കഷണം
- മുട്ട - 3
- ചുവന്നുള്ളി - 5
- പച്ചമുളക് - 4
- മല്ലിയില
- പാൽ - 1 ടേബിൾസ്പൂൺ
- ഉപ്പ്
- ബ്രെഡിന്റെ നാല് വശവും മുറിച്ചു ഉൾഭാഗം വേർതിരിച്ചു വക്കുക
- ബാക്കിയെല്ലാ ചേരുവകളും ഒരുമിച്ചാക്കുക
- ഒരു പാനിൽ നെയ്യ്/ബട്ടർ ചേർക്കുക
- മുറിച്ച ബ്രെഡിന്റെ അരികു പാനിൽ വക്കുക
- ഉള്ളിലേക്ക് ഓംലറ്റ് മിക്സ് മുക്കാൽ ഭാഗം ആകുന്ന വരെ ഒഴിക്കുക
- മുറിച്ചു വച്ച ഭാഗം മുകളിൽ വക്കുക
- മുകളിലായി ബട്ടർ തേക്കുക
- അടിഭാഗം ഗോൾഡൻ നിറമായാൽ തിരിച്ചിടുക
- ഈ വശവും മൊരിഞ്ഞു ഉൾഭാഗം വെന്താൽ പാനിൽ നിന്നും മാറ്റി ചൂടോടെ കഴിക്കാം
ചേരുവകൾ
- ബ്രെഡ്
- സവാള -1
- കാപ്സികം - ഒന്നിന്റെ പകുതി
- മല്ലിയില
- പച്ചമുളക് -4
- ചില്ലി ഫ്ലേക്സ്
- ഒറിഗാനോ
- ബട്ടർ - 1 ടേബിൾസ്പൂൺ
- ചീസ് - അര കപ്പ്
- ഉപ്പ്
- മയോനെസ് ആവശ്യത്തിന്
- മുട്ട - 2
- പാൽ - അര കപ്പ്
- ഉപ്പ്
- പാൽ ,മുട്ട , ഉപ്പ് എന്നിവ ഒരുമിച്ചാക്കി യോജിപ്പിക്കുക
- ബ്രെഡ് ഒഴികെയുള്ള ചേരുവകൾ എല്ലാം ഒരുമിച്ചാക്കി യോജിപ്പിക്കുക
- ബ്രെഡിൽ ഒരു വശത്തു മയോനെസ് തേക്കുക
- തയ്യാറാക്കിയ ഫില്ലിങ് വച്ച് മറ്റൊരു സ്ലൈസ് കൊണ്ട് മൂടുക
- തയ്യാറാക്കിയ കസ്റ്റാ ഡിൽ മുക്കി എടുക്കുക
- പാനിൽ എണ്ണയൊഴിച്ചു ചൂടാക്കി മുക്കിയെടുത്ത ഓരോ സാൻവിച്ചും മിതമായ ചൂടിൽ മൊരിയിച്ചെടുക്കുക
- ചെറുചൂടോടെ വിളമ്പുക
No comments:
Post a Comment