തക്കാളി ചോറ് ഉണ്ടാക്കുന്ന വിധം
ചേരുവകൾ :
- ബസ്മതി അരി - 2 കപ്പ്
- തക്കാളി - 4
- സവാള - 2 മീഡിയം
- വെളുത്തുള്ളി - 10 അല്ലി
- ഇഞ്ചി - അര ഇഞ്ച് പീസ്
- പച്ചമുളക് - 2
- ക്യാരറ്റ് - ഒരു ചെറുത്
- അണ്ടിപ്പരിപ്പ് - അര കപ്പ്
- മല്ലിയില
- പുതിനയില
- പഞ്ചസാര -1 ടീസ്പൂൺ
- ഉപ്പ്
- മുളകുപൊടി ( കാശ്മീരി ) - 1 ടീസ്പൂൺ
- മല്ലിപ്പൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1 / 4 ടീസ്പൂൺ
- സ്‌പൈസസ് - ഏലക്ക 3 ,കറുവപ്പട്ട 1 ചെറിയ കഷ്ണം ,പെരുംജീരകം 1 ടീസ്പൂൺ ,ഗ്രാമ്പൂ 3
- അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുക്കുക
- തക്കാളി അരച്ചു വക്കുക
- ഒരു കുക്കറിൽ 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ,ഒരു ടേബിൾസ്പൂൺ നെയ്യ് എന്നിവ ചേർത്ത് ചൂടാക്കുക
- ഇതിലേക്ക് സ്‌പൈസസ് ചേർത്ത് പൊട്ടിക്കുക
- ഇനി വെളുത്തുള്ളി,ഇഞ്ചി എന്നിവ പൊടിയായി അരിഞ്ഞതു ചേർത്ത് ചെറുതായി വഴറ്റുക
- ഇനി സവാള ചേർത്ത് നന്നായി വാടി വരുന്ന വരെ വഴറ്റുക
- ഇനി അണ്ടിപ്പരിപ്പ് ,പുതിനയില ,മുളകുപൊടി ,മല്ലിപ്പൊടി ,മഞ്ഞൾപ്പൊടി എന്നിവ യഥാക്രമം ചേർത്തുപൊടികൾ മൂപ്പിക്കുക
- ഇനി അരച്ച തക്കാളി ചേർത്ത് എണ്ണ തെളിയുന്ന വരെ ഇളക്കി വേവിക്കുക
- ഇനി ഉപ്പ് ,പഞ്ചസാര എന്നിവ ചേർക്കുക
- തിളച്ചു കൊണ്ടിരിക്കുന്ന 4 കപ്പ് വെള്ളം ചേർക്കുക (ഒരു കപ്പ് അരിക്ക് 2 കപ്പ് വെള്ളം;ചോറ് കൂടുതലായി സോഫ്റ്റ് ആക്കണ്ടെങ്കിൽ ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം ചേർക്കുക )
- മല്ലിയില ചേർക്കുക
- ഇനി കുക്കർ അടച്ചു മീഡിയം ചൂടിൽ ഒരു വിസിൽ വരുന്ന വരെ വേവിക്കുക
- തീ ഓഫ് ചെയ്തു പ്രെഷർ തനിയെ പോകുന്ന വരെ വെയിറ്റ് ചെയ്യുക
- കുക്കർ തുറന്നു അല്പം ചൂടറിയാൽ ഫോർ ക്ക് കൊണ്ട് റൈസ് ചെറുതായി ഇളക്കുക
- തക്കാളി ചോറ് തൈര് ,പപ്പടം എന്നിവയുടെ കൂടെ വിളമ്പുക
No comments:
Post a Comment