ഗാർലിക് കോക്കനട്ട് റൈസ്
ചേരുവകൾ
- ബസ്മതി അരി - 2 കപ്പ്
- തേങ്ങാപ്പാൽ മീഡിയം കട്ടിയിൽ - 4 കപ്പ്
- വെളുത്തുള്ളി - 20 അല്ലി ചെറുതായി അരിഞ്ഞത്
- പച്ചമുളക് - 4
- ചുവന്നുള്ളി - 12 എണ്ണം
- അണ്ടിപ്പരിപ്പ് - 2 പിടി
- നെയ്യ് /വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
- മല്ലിയില - ഒരു പിടി
- പെരുംജീരകം - 2 ടീസ്പൂൺ
- ഗ്രാമ്പൂ - 4
- ഏലക്ക - 4
- അരി നന്നായി കഴുകി അര മണിക്കൂർ കുതിർത്തെടുക്കുക
- ഒരു പാനിൽ നെയ്യ് ചൂടാക്കി പെരുംജീരകം ,ഗ്രാമ്പൂ , ഏലക്ക എന്നിവ മൂപ്പിക്കുക
- ചുവന്നുള്ളി ,അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് ഗോൾഡൻ നിറമാകുന്നു വര മൂപ്പിക്കുക
- ഇനി വെളുത്തുള്ളി ,പച്ചമുളക് എന്നിവ ചേർത്ത് ചെറുതായി വഴറ്റുക
- ഇനി അരി ചേർത്ത് ഒരു മിനിറ്റ് ഇളക്കുക
- ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് തിള വരുന്ന വരെ കൂടിയ ചൂടിലും തിളച്ചു കഴിഞ്ഞാൽ മൂടി വച്ച് ചെറു ചൂടിലും വേവിക്കുക
- ചോറ് തേങ്ങാപ്പാൽ വറ്റി പാകത്തിന് വെന്താൽ, തീ ഓഫ് ചെയ്ത് കുറഞ്ഞത് 20 മിനിറ്റ് റസ്റ്റ് അനുവദിക്കുക
- അതിനു ശേഷം വിള മ്പുക
No comments:
Post a Comment