auto ad

Wednesday, November 3, 2021

മിൽക്ക് മൈസൂർ പാക്ക് പെർഫക്റ്റായി വീട്ടിൽത്തന്നെ ഉണ്ടാക്കാം | Milk Mysore Pak Recipe in Malayalam


മിൽക്ക് മൈസൂർ പാക് 
 ചേരുവകൾ 
  • പാൽപ്പൊടി - 100 g (10 ടേബിൾസ്പൂൺ 
  • പഞ്ചസാര - 300  g  ( 1  1 / 2  കപ്പ്  )
  • നെയ്യ് - 150 g  ( 1/ 2  കപ്പ്  + 2 ടേബിൾസ്പൂൺ )
  • എണ്ണ - 150 g  ( 1/ 2  കപ്പ്  + 2 ടേബിൾസ്പൂൺ )
  • മൈദാ  - 2  ടേബിൾസ്പൂൺ 
 ഉണ്ടാക്കുന്ന  വിധം 
  • നെയ്യും എണ്ണയും  യോജിപ്പിക്കുക 
  • പാൽപ്പൊടിയിലേക്കു മൈദാ ചേർത്ത് യോജിപ്പിക്കുക 
  • ഇതിലേക്ക്  മുക്കാൽ ഭാഗം നെയ്യ് -എണ്ണ  മിശ്രിതം ചേർത്ത്  ഒരു പേസ്റ്റ്  പോലെ ആക്കുക  1 / 4
  • പഞ്ചാരയിലേക്കു മുക്കാൽ കപ്പ് വെള്ളം ചേർത്ത് ഒറ്റനൂല്പരുവം ആകു വരെ തിളപ്പിക്കുക 
  • ഇനി പാൽപ്പൊടി മിശ്രിതം ചേർത്ത് തുടരെ ഇളക്കുക 
  • അടുപ്പിൻ്റെ ചൂട് പാകമായിരിക്കണം 
  • ഇതിൽ തിള പൊട്ടി തുടങ്ങുമ്പോൾ  ബാക്കിയുള്ള നെയ്യ്-എണ്ണയുടെ  1 / 4 ഭാഗം ചേർക്കുക 
  • ഇത് നന്നായി യോജിച്ചാൽ ബാക്കിയുള്ള   1 / 4 ചേർക്കുക 
  • നന്നായി ഇളക്കി യോജിച്ചു കഴിഞ്ഞാൽ ബാക്കിയുള്ള  1 / 4 ഭാഗം ചേർക്കുക 
  • ഇനി ബാക്കിയുള്ള നെയ്യ് ചേർക്കുന്നതിന് മുമ്പ് മിശ്രിതം ഒരു ലൈറ്റ് ബ്രൗൺ നിറമാകുന്ന വരെ ഇളക്കുക ( ഏകദേശം 5 മിനിറ്റ് )
  • ഈ നിറമായാൽ തീ ഓഫ് ചെയ്തു ബാക്കിയുള്ള നെയ്യ് ചേർക്കുക 
  • മിക്സ് അലപം കൂടി കട്ടിയാകുന്ന വരെ ഇളക്കുക ( ഏകദേശം ഒന്നര മിനിറ്റ് )
  • ഇനി ബേക്കിംഗ് പേപ്പർ വിരിച്ചിട്ടുള്ള ടിന്നിലേക്കു മാറ്റി തണുക്കാൻ അനുവദിക്കുക 
  • തണുത്താൽ മുറിച്ചു വിളമ്പുക 

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...