auto ad

Tuesday, November 30, 2021

എന്താ രുചി ! ബീഫിന് ഇതിലും നല്ല കോമ്പിനേഷൻ വേറെ ഇല്ല


ബീഫും കായും 
 ചേരുവകൾ 
  • ബീഫ് * - 1 കിലോ 
  • നേന്ത്രക്കായ - 1 കിലോ 
  • മുളകുപൊടി - 3 ടേബിൾസ്പൂൺ 
  • മല്ലിപ്പൊടി - 4 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി 
  • കുരുമുളകുപൊടി - 1 / 2 ടീസ്പൂൺ 
  • ഗരം മസാല - 4 ടീസ്പൂൺ 
  • ഇഞ്ചി -3 വലിയ കഷ്ണം ( 50  g )
  • വെളുത്തുള്ളി - 3 കുടം ( 70  g )
  • വേപ്പില 
  • ചുവന്നുള്ളി - 50 എണ്ണം 
  • പച്ചമുളക് 
 ഉണ്ടാക്കുന്ന വിധം 
  • ബീഫ് 1 ടേബിൾസ്പൂൺ ,മഞ്ഞൾപ്പൊടി ,ഇഞ്ചി വെളുത്തുള്ളി ചതച്ചത്  പകുതി ഭാഗം,വേപ്പില ,3 -4 പച്ചമുളക് ,ഉപ്പ് എന്നിവ കൂട്ടി തിരുമ്മി വേവിക്കുക 
  • മുക്കാൽ വേവ് ആകുമ്പോൾ കുറച്ചു കട്ടിയിൽ അരിഞ്ഞെടുത്ത നേന്ത്രക്കായ ചേർത്ത് ,കുറച്ചു മഞ്ഞൾപ്പൊടിയും ഉപ്പും ചെത്ത് പാകത്തിന് വെന്തു വരുന്ന വരെ വേവിക്കുക 
  • ചീനച്ചട്ടിയിൽ 4 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ,അരിഞ്ഞ ചുവന്നുള്ളി ചേർത്ത് വഴറ്റുക 
  • നന്നായി വഴന്നു വന്നാൽ ചതച്ച ഇഞ്ചി - വെളുത്തുള്ളി ,പച്ചമുളക് ,വേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക 
  • ഇനി മല്ലിപ്പൊടി ,2 ടേബിൾസ്പൂൺ മുളകുപൊടി ,മഞ്ഞൾപ്പൊടി ,കുരുമുളക് പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക 
  • വേവിച്ച ബീഫും കായും ചേർക്കുക 
  • ആവശ്യമെങ്കിൽ അല്പം വെള്ളം ചേർത്ത് ഗ്രേവി പാകമാക്കുക 
  • ഗരം മസാലയും ചേർത്തിളക്കി വാങ്ങുക 
  • ചൂടോടെ വിളമ്പുക 
 * നല്ല നെയ്യുള്ള പോത്തിറച്ചിയാണ് ഇതുണ്ടാക്കാൻ നല്ലത് .

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...