ഫ്രൂട്ട് ബ്രെഡ്
ചേരുവകൾ
- മൈദാ - 2 1/ 2 കപ്പ് (350 g )
- പാൽ - 220 മില്ലി
- യീസ്റ്റ് - 1 ടീസ്പൂൺ
- പഞ്ചസാര - 3 ടേബിൾസ്പൂൺ ( 45 g )
- ബട്ടർ - 3 ടേബിൾസ്പൂൺ ( 45 g )
- ഉപ്പ് - 1 ടീസ്പൂൺ
- കറുത്ത ഉണക്കമുന്തിരി - 1/ 2 കപ്പ് (60 g )
- ഗോൾഡൻ ഉണക്കമുന്തിരി - 1 / 4 കപ്പ് (25 g )
- ടൂട്ടി ഫ്രൂട്ടി - 1 / 4 കപ്പ് (30 g )
- ചെറി - 1 / 2 കപ്പ് ( 60 g )
- ഏലക്കാപ്പൊടി - 1 ടീസ്പൂൺ
- കറുവപ്പട്ടപ്പൊടി - 1 / 2 ടീസ്പൂൺ
- ജാതിക്ക - 1 / 4 ടീസ്പൂൺ
- പൈനാപ്പിൾ എസ്സൻസ് - 1 / 4 ടീസ്പൂൺ
- വാനില എസ്സൻസ് - 1 ടീസ്പൂൺ
- ഓറഞ്ച് തൊലി ചുരണ്ടിയത് - 1 ടേബിൾസ്പൂൺ
- മൈദാ ,പാൽ ,യീസ്റ്റ് ,പഞ്ചസാര ,ബട്ടർ ,ഉപ്പ് എന്നിവ ഒന്നിച്ചാക്കി 6 - 7 മിനിറ്റ്നന്നായി കുഴച്ചു മാവ് തയ്യാറാക്കുക
- കുഴച്ചെടുത്ത മാവ് എണ്ണ തടവിയ ഒരു പാത്രത്തിലാക്കി പൊങ്ങി വരാനായി മാറ്റി വക്കുക
- മറ്റൊരു ബൗളിൽ എടുത്തിട്ടുള്ള ഫ്രൂട്സ് മിക്സിനുള്ള എല്ലാ ചേരുവകളും ചേർത്ത് യോജിപ്പിക്കുക
- മാവ് പൊങ്ങി വന്നാൽ പതിയെ അമർത്തി അതിലെ എയർ പുറത്തു കളയുക
- ഫ്രൂട്സ് മിക്സ് രണ്ടു മൂന്നു തവണയായി ചേർത്ത് യോജിപ്പിക്കുക
- ഇനി ലോഫ് ഷേപ്പിലാക്കി എണ്ണ തടവിയ ടിന്നിലാക്കി വീണ്ടും പൊങ്ങി വരാനായി വക്കുക
- ടിന്നിന്റെ 80 % ആയാൽ ബേക്ക് ചെയ്യാം ;അതിനു മുമ്പായി പുറമെ മുട്ട/പാൽ പുരട്ടുക .
- ചൂടാക്കിയിട്ട അവനിൽ 190 ഡിഗ്രി സെൽഷ്യസിൽ 40 - 45 മിനിറ്റ് ബേക്ക് ചെയ്യുക
- പുറത്തെടുത്തു അല്പം ബട്ടർ പുരട്ടുക .
- നന്നായി തണുത്ത ശേഷം മുറിക്കാം .
No comments:
Post a Comment