auto ad

Thursday, November 18, 2021

ചായക്കടയിലെ സുഖിയൻ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Sukhiyan Kerala Style Recipe


സുഖിയൻ 
 ചേരുവകൾ :
  • ചെറുപയർ  - 150 g 
  • ശർക്കര - 150 g 
  • തേങ്ങാ - മുക്കാൽ കപ്പ്
  • ഏലക്കാപ്പൊടി - 1/ 2 ടീസ്പൂൺ  
  • മൈദ - 100 g 
  • ബേക്കിങ് പൌഡർ - 1/ 2  ടീസ്പൂൺ 
  • ഉപ്പ് 
  • ചെറിയ ജീരകം - 2 നുള്ള് 
  • മഞ്ഞൾപ്പൊടി - 1/ 2 ടീസ്പൂൺ 
ഉണ്ടാക്കുന്ന  വിധം 
  • ചെറുപയർ കഴുകി അധികം കുഴഞ്ഞു പോകാതെ വേവിച്ചെടുക്കുക 
  • ശർക്കര ഉരുക്കിയെടുത്തു അരിച്ചു വക്കുക 
  • ഒരു പാനിൽ ശർക്കര ,തേങ്ങ ,ചെറുപയർ എന്നിവ ചേർത്ത്  വെള്ളം വറ്റി വരുന്ന വരെ ഇളക്കുക 
  • ഏലക്കാപ്പൊടി ചേർത്ത ശേഷം തീ ഓഫ് ചെയ്യുക 
  • തണുത്തു വരുമ്പോൾ ചെറുനാരങ്ങാ വലിപ്പത്തിലുള്ള ഉരുളകളാക്കുക 
  • വേറൊരു പാത്രത്തിൽ മൈദാ ,ബേക്കിങ് പൌഡർ ,ഉപ്പ് ,ജീരകം ,മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക 
  • വെള്ളം ചേർത്ത് അധികം ലൂസ് അല്ലാത്ത  മാവ് തയ്യാറാക്കുക 
  • ഓരോ ഉരുളയും ഈ മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക 
  • ചായക്കൊപ്പം കഴിക്കാം 

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...