auto ad

Friday, December 17, 2021

ഏത്തപ്പഴം ഹൽവ | Banana Halwa Recipe in Malayalam


പഴം ഹൽവ 
 ചേരുവകൾ 
  • ഏത്തപ്പഴം* - 1 കിലോ (8 എണ്ണം വലുത് )
  • പഞ്ചസാര - ഒന്നര കപ്പ് (330 g )
  • നെയ്യ് - 100 g ( 7 ടേബിൾസ്പൂൺ )
  • അണ്ടിപ്പരിപ്പ് 
  • കറുവപ്പട്ടപ്പൊടി* *- 1 ടീസ്പൂൺ 
  • ഗോതമ്പ് പൊടി - 2 ടേബിൾസ്പൂൺ ( 20 g )
 ഉണ്ടാക്കുന്ന വിധം 
  • പഴം അരച്ചെടുക്കുക 
  • ഇതിലേക്ക് ഗോതമ്പുപൊടി ചേർത്ത് യോജിപ്പിക്കുക 
  • പഞ്ചസാരയിൽ നിന്നും 4 ടേബിൾസ്പൂൺ ഒരു സോസ്പാനിലാക്കി കാരമെൽ ആക്കിയെടുക്കുക ;പതഞ്ഞു തുടങ്ങുമ്പോൾ കാൽ കപ്പ് ചൂടുവെള്ളം  സാവധാനം ചേർക്കുക 
  • അടുപ്പിൽ നിന്നും മാറ്റുക 
  • മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി പഴം മിക്സ് ചേർക്കുക 
  • പത്തു മിനിറ്റ് ഇളക്കിയ ശേഷം പഞ്ചസാര , കാരമെൽ എന്നിവ ചേർക്കുക
  • അണ്ടിപ്പരിപ്പ് ,കറുവപ്പട്ടപ്പൊടി എന്നിവ ചേർക്കുക  
  • ഇനി തുടർച്ചയയായി ഇളക്കുക 
  • നെയ്യ് പുറത്തേക്കു വരുന്ന പാകമായാൽ നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റുക 
  • നന്നായി തണുത്ത ശേഷം മുറിച്ചു വിളമ്പാവുന്നതാണ് 
 * ഏത്തപ്പഴം (നേന്ത്രപ്പഴം ) തൊലി മാറ്റിയ ശേഷം ഒരു കിലോ ആണ് എടുത്തിരിക്കുന്നത് .
** കറുവപ്പട്ടക്ക് പകരം ഏലക്കാപ്പൊടി ഉപയോഗിക്കുന്നതും നല്ലതാണ് 

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...