ക്യാരറ്റ് ഈന്തപ്പഴം കേക്ക്
ചേരുവകൾ :
- മൈദാ - 1 കപ്പ് ( 140 g )
- ബേക്കിങ് പൌഡർ - 1 ടീസ്പൂൺ ( 4 g )
- ഉപ്പ് - 1 / 4 ടീസ്പൂൺ
- എണ്ണ - 1 / 2 കപ്പ് ( 90 g )
- പഞ്ചസാര - 1 / 2 കപ്പ് ( 100 g ) + 4 ടേബിൾസ്പൂൺ (60 g )
- മുട്ട - 2 ( 100 g )
- ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് - 1 1 / 2 കപ്പ് ( 140 g )
- ഈന്തപഴം അരിഞ്ഞത് - 1 / 4 കപ്പ് ( 30 g )
- അണ്ടിപ്പരിപ്പ് - 1 / 4 കപ്പ് ( 30 g )
- കറുവപ്പട്ടപ്പൊടി - 1 ടീസ്പൂൺ
- വാനില എസ്സെൻസ് - 1 / 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- ഒരു സോസ്പാനിൽ 4 ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് ബ്രൗൺ നിറമാകുന്നു വരെ ചൂടാക്കുക
- പതഞ്ഞു തുടങ്ങുമ്പോൾ 4 ടേബിൾസ്പൂൺ ചൂടുള്ള വെള്ളം ചേർക്കുക
- എന്നിട്ടു തണുക്കാനായി മാറ്റി വക്കുക
- മൈദാ ,ബേക്കിങ് പൌഡർ ,ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ചു വക്കുക
- മറ്റൊരു ബൗളിൽ മുട്ട പഞ്ചസാര എന്നിവ ചേർത്ത് രണ്ടു മിനിട്ടു മീഡിയം സ്‌പീഡിൽ ബീറ്റു ചെയ്യുക
- ഇനി എണ്ണ ,വാനില കാരമേൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക
- ഇനി ക്യാരറ്റ് ,ഈന്തപ്പഴം ,അണ്ടിപ്പരിപ്പ് ,കറുവപ്പട്ട പൊടി എന്നിവ യോജിപ്പിച്ചു വയ്ക്കുക
- ഇനി പൊടിയുടെ പകുതിയും ക്യാരറ്റ് മിക്സ് പകുതിയും പതപ്പിച്ച മുട്ട മിശ്രിതത്തിലേക്ക് ചേർത്ത് സാവധാനം യോജിപ്പിക്കുക
- ഇനി ബാക്കിയുള്ള പൊടിയും ക്യാരറ്റ് മിക്സ് ബാക്കിയുള്ളതും ചേർത്ത് യോജിപ്പിക്കുക
- ഇത് ഒരു 7 ഇഞ്ച് ടിന്നിലാക്കി ബേക്ക് ചെയ്യുക
- 170 ഡിഗ്രി സെൽഷ്യസ് ചൂടിൽ 40 മിനിറ്റു ബേക്ക് ചെയ്യുക
- പുറത്തെടുത്തു നന്നായി തണുക്കാൻ അനുവദിക്കുക
- തണുക്കുമ്പോൾ കേക്കിന്റെ രുചി കൂടും ;മുറിക്കാനും എളുപ്പമാകും .
- രുചികരമായ ക്യാരറ്റ് ഈന്തപ്പഴം കേക്ക് തയ്യാർ.
No comments:
Post a Comment