auto ad

Tuesday, December 28, 2021

തുടക്കക്കാർക്കും ഉണ്ടാക്കാം ഇത്ര രുചിയുള്ള കേക്ക്


ഓറഞ്ച് കേക്ക് 
 ചേരുവകൾ 
  • മൈദാ - 1 കപ്പ്  ( 140 g )
  • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ ( 4 g )
  • ബട്ടർ - 100 g ( 1 / 2 കപ്പ് )
  • പഞ്ചസാര - 110 g ( പൊടിച്ചെടുക്കുക )
  • ഉപ്പ് - ഒരു നുള്ള് 
  • മുട്ട - 2 
  • വാനില എസ്സെൻസ് - 1 / 2 ടീസ്പൂൺ 
  • ഓറഞ്ച് ജ്യൂസ് - കാൽ കപ്പ് 
  • ഓറഞ്ച് തൊലി ചുരണ്ടിയത് - 1 ടേബിൾസ്പൂൺ 
 ഉണ്ടാക്കുന്ന വിധം 
  • മൈദാ ബേക്കിംഗ് പൗഡർ ചേർത്ത് നന്നായി യോജിപ്പിക്കുക 
  • ബട്ടർ പഞ്ചസാര ചേർത്ത് നന്നായി ബീറ്റ് ചെയ്യുക 
  • മുട്ട ഓരോന്ന് ചേർത്ത് യോജിപ്പിക്കുക
  • ഓറഞ്ച് തൊലി ,വാനില എന്നിവ ചേർക്കുക  
  • മൈദാ മിശ്രിതം രണ്ടു തവണയായി ചേർത്ത് യോജിപ്പിക്കുക 
  • ഓറഞ്ച് ജ്യൂസ് 2 ടേബിൾസ്പൂൺ ചേർക്കുക 
  • 7 ഇഞ്ചു വലിപ്പമുള്ള ലോഫ് ടിന്നിൽ ആക്കി ലെവൽ ചെയ്തു ബേക്ക് ചെയ്യുക 
  • 170 ഡിഗ്രി സെൽഷ്യസ് ചൂടിൽ 40 -45 മിനിറ്റു വരെ ബേക്ക് ചെയ്തു പുറത്തെടുക്കുക തണുക്കാനായി വയ്ക്കുക 
  • ഓറഞ്ച് ഗ്ലേസ് ഉണ്ടാക്കാൻ 6 ടേബിൾസ്പൂൺ പൊടിച്ച പഞ്ചസാര ഒരു ടേബിൾസ്പൂൺ ഓറഞ്ച് ജ്യൂസ് ചേർത്ത് യോജിപ്പിക്കുക 
  • ഇത് തണുത്ത കേക്കിനു മുകളിൽ ഒഴിച്ച് ഡ്രൈ ആകാൻ വക്കുക 
  • അതിനു ശേഷം മുറിച്ചു വിളമ്പുക .

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...