മിൽക്ക് പുഡ്ഡിംഗ്
ചേരുവകൾ
- പാൽ - 650 ml
- ഫ്രഷ് ക്രീം - 250 ml
- പഞ്ചസാര - 150 g
- ചൈന ഗ്രാസ്സ് - 10 g
- വാനില എസ്സെൻസ്
- സ്ട്രോബെറി ക്രഷ്
- പാൽ ,ക്രീം ,പഞ്ചസാര എന്നിവ നന്നായി യോജിപ്പിക്കുക
- ചൈനാഗ്രാസ്സ് കഷണങ്ങളാക്കി കഴുകിയെടുക്കുക
- ഇതിലേക്ക് അര കപ്പ് വെള്ളം ചേർത്ത് 3 മിനിട്ടു കുതിർക്കുക
- ഇത് അടുപ്പിൽ വച്ച് ചെറുചൂടിൽ ഉരുക്കിയെടുക്കുക
- പാൽ മിശ്രിതം ഇതേ സമയം മറ്റൊരു അടുപ്പിൽ ചൂടാക്കുക
- നന്നായി ഉരുകിയ ചൈനാഗ്രാസിലേക്കു നന്നായി ചൂടായ പാൽ മിശ്രിതം ചേർക്കുക
- ഇത് ചെറുചൂടിൽ 5 മിനിറ്റു ഇളക്കുക
- ഇനി വാനില എസ്സെൻസ് ചേർക്കുക
- ഇനി സെറ്റ് ചെയ്യാനുള്ള പാത്രത്തിലേക്ക് മാറ്റുക
- ചൂടാറുമ്പോൾ ഫ്രിഡ്ജിൽ വച്ച് 6 മണിക്കൂർ തണുപ്പിക്കുക
- ഇനി വിളമ്പുക
- ഇഷ്ടമുണ്ടെങ്കിൽ മുകളിൽ സ്ട്രോബെറി ക്രഷ് അല്ലെങ്കിൽ ഏതെങ്കിലും ടോപ്പിംഗ് കൊടുക്കാം
No comments:
Post a Comment