മട്ടൻ സ്റ്റൂ
ചേരുവകൾ
- വേവിച്ച മട്ടൻ - 250 g ( ഉപ്പ്,കുരുമുളകുപൊടി ,ഇഞ്ചി -വെളുത്തുള്ളി ചതച്ചത് ,വേപ്പില എന്നിവ ചേർത്ത് വേവിക്കണം )
- ഉരുളക്കിഴങ്ങ് - 3 ( 370 g )
- ക്യാരറ്റ് - 2 ( 200 g )
- സവാള - 2 ചെറുത് ( 100 g )
- പച്ചമുളക് - എരിവ് അനുസരിച്ചു
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ
- ഗരംമസാല - 1 ടീസ്പൂൺ
- കറിവേപ്പില
- അണ്ടിപ്പരിപ്പ് 1 ടേബിൾസ്പൂൺ
- തേങ്ങയുടെ ഒന്നാംപാൽ - 1 കപ്പ്
- രണ്ടാംപാൽ - 2 കപ്പ്
- ഏലക്ക - 6 - 7
- കറുവപ്പട്ട - 2 ചെറിയ കഷ്ണം
- ഗ്രാമ്പൂ - 3
- ഉരുളക്കിഴങ്ങു ,ക്യാരറ്റ് എന്നിവ ചെറുതായി അരിഞ്ഞു ,ഉപ്പു ,അല്പം വെള്ളം എന്നിവ ചേർത്ത് വേവിക്കുക
- ചീനച്ചട്ടിയിൽ 2 .5 ടേബിൾസ്പൂൺ ചേർത്ത് അണ്ടിപ്പരിപ്പ് വറുത്തു കോരുക
- ഏലക്ക ,ഗ്രാമ്പൂ ,കറുവപ്പട്ട എന്നിവ ചേർത്ത് മൂപ്പിക്കുക
- അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റി ഇഞ്ചി - വെളുത്തുള്ളി ചതച്ചത് ,വേപ്പില ,പച്ചമുളക് എന്നിവ ചേർത്ത് മൂപ്പിക്കുക
- ഇതിലേക്ക് മട്ടൻ ,ഉരുളക്കിഴങ്ങു,ക്യാരറ്റ് എന്നിവ ചേർത്ത് ഒരു മിനിറ്റ് ഇളക്കുക
- രണ്ടാംപാൽ ചേർത്ത് തിളപ്പിക്കുക
- കുറുകി വരുമ്പോൾ ഒന്നാംപാൽ ചേർക്കുക
- തിള വരുമ്പോൾ ഗരം മസാല , വറുത്ത അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് വാങ്ങുക
No comments:
Post a Comment