വെജിറ്റബിൾ കുറുമ
ചേരുവകൾ :
- ഉരുളക്കിഴങ്ങ് - 2 വലുത് ( 230 g )
- ക്യാരറ്റ് - 1 വലുത് ( 100 g )
- ഗ്രീൻ പീസ് - 3 / 4 കപ്പ് ( 110 g )
- പച്ചമുളക് - എരിവ് അനുസരിച്ചു
- കറിവേപ്പില
- ഇഞ്ചി - 1 ചെറിയ കഷ്ണം ( 8 g )
- വെളുത്തുള്ളി - 10 അല്ലി ( 12 g )
- മഞ്ഞൾപ്പൊടി
- കുരുമുളക്പൊടി - അര ടീസ്പൂൺ
- ഗരം മസാല - അര ടീസ്പൂൺ
- സവാള - 1 വലുത് (100 g )
- ഏലക്ക - 4
- ഗ്രാമ്പൂ - 2
- കറുവപ്പട്ട - 1 ചെറിയ കഷ്ണം
- തേങ്ങാ - മുക്കാൽ കപ്പ് (100 g )
- പെരുംജീരകം 1 ടീസ്പൂൺ
- അണ്ടിപ്പരിപ്പ് - 10 എണ്ണം ( 10 g )
- നാരങ്ങാനീര് - അര ടീസ്പൂൺ
- മല്ലിയില
- ക്യാരറ്റ് ,ഉരുളകിഴങ്ങ് എന്നിവ ചെറിയ കഷണങ്ങളാക്കി കഴുകിയെടുക്കുക
- ഇവ രണ്ടും കുക്കറിലേക്ക് ഇടുക
- ഗ്രീൻ പീസ് ഫ്രഷ് / ഫ്രോസൻ ആണെങ്കിൽ കഴുകിയ ശേഷം ചേർക്കുക ;ഉണക്കയാണെങ്കിൽ 7 - 8 മണിക്കൂർ കുതിർത്ത ശേഷം ചേർക്കുക
- ഉപ്പ് ,മഞ്ഞൾപ്പൊടി ,ഒരു കപ്പ് വേളം എന്നിവ ചേർത്ത് വേവിച്ചെടുക്കുക
- തേങ്ങാ ,പെരുംജീരകം ,അണ്ടിപ്പരിപ്പ് എന്നിവ അര കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക
- ഇഞ്ചി ,വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക
- ഒരു പാനിൽ 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഏലക്ക ,ഗ്രാമ്പൂ ,പട്ട എന്നിവ മൂപ്പിക്കുക
- പൊടിയായി അറിഞ്ഞ സവാള ചേർത്ത് പൊൻ നിറമാകുന്ന വരെ വഴറ്റുക
- ഇതിലേക്ക് പച്ചമുളക് ,ഇഞ്ചി - വെളുത്തുള്ളി ,വേപ്പില എന്നിവ ചേർക്കുക
- നന്നായി മൂത്തു വരുമ്പോൾ കുരുമുളക് പൊടി ,മഞ്ഞൾപ്പൊടി എന്നിവ ചേർത്തിളക്കുക
- ഇനി വേവിച്ച വെജിറ്റബിൾസ് ചേർക്കുക
- അരച്ച തേങ്ങയുടെ കൂട് ചേർക്കുക പാകത്തിന് വെള്ളം ചേർക്കുക
- അവസാന നാരങ്ങാ നീര് ,മല്ലിയില ഗരം മസാല എന്നിവ ചേർക്കുക
- നന്നായി ചൂടായാൽ തീ ഓഫ് ചെയ്യുക
- അപ്പം ,പത്തിരി ,ചപ്പാത്തി ,നൂലപ്പം ,പുട്ട് എന്നിവക്കൊപ്പം വിളമ്പാവുന്നതാണ്
No comments:
Post a Comment