ചേരുവകൾ
- ചിക്കൻ - 250 g
- നൂഡിൽസ് - 150 g
- മുട്ട - 2
- ക്യാരറ്റ് - 1 ചെറുത് (50 g )
- കാപ്സികം - 1 ചെറുത് (50 g )
- ക്യാബേജ് - ഒരു ചെറിയ കഷണം (50 g )
- സവാള - 1 മീഡിയം (50 g )
- സ്പ്രിങ് ഒനിയൻ
- വെളുത്തുള്ളി അരിഞ്ഞത് - 2 ടേബിൾസ്പൂൺ
- സോയാസോസ് - 1 ടേബിൾസ്പൂൺ
- റെഡ് ചില്ലി സോസ് - ഒന്നര ടേബിൾസ്പൂൺ
- വിനാഗിരി - 2 ടീസ്പൂൺ
- കോൺ ഫ്ലോർ - ഒന്നര ടേബിൾസ്പൂൺ
- ഉപ്പ്
- കുരുമുളകുപൊടി
- പഞ്ചസാര - 1 / 2 ടീസ്പൂൺ
- വെജിറ്റബിൾസ് നീളത്തിൽ കനം കുറച്ചു അരിഞ്ഞെടുക്കുക
- സോയാസോസ് ,റെഡ് ചില്ലി സോസ് ,ഒരു ടീസ്പൂൺ വിനാഗിരി എന്നിവ യോജിപ്പിച്ചു വക്കുക
- നൂഡിൽസ് പാക്കറ്റിൽ പറഞ്ഞതനുസരിച്ചു വേവിക്കുക
- ചിക്കനിൽ ഉപ്പ് ,ഒരു ടീസ്പൂൺ വിനാഗിരി ,അര ടീസ്പൂൺ കുരുമുളകുപൊടി ,ഒരു ചെറിയ മുട്ടയുടെ പകുതി ,കോൺ ഫ്ലോർ എന്നിവ ചേർത്ത് പുരട്ടി വക്കുക
- ഒരു പാനിൽ അല്പം എന്ന ചൂടാക്കി മുട്ട ഒഴിച്ച് ചിക്കിയെടുക്കുക;ആവശ്യത്തിന് ഉപ്പ് ,കുരുമുളകുപൊടി എന്നിവ ചേർക്കുക;മുട്ട കൂടുതൽ വെന്തു പോകരുത് .
- മുട്ട വേറൊരു പാത്രത്തിലേക്ക് മാറ്റുക
- ഇനി കുറച്ചു കൂടി എണ്ണയൊഴിച്ചു ചിക്കൻ വറുത്തെടുക്കുക
- ഇനി ഒരു വോക് അല്ലെങ്കിൽ ചീനച്ചട്ടി ചൂടാക്കുക
- രണ്ടു ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ സവാള ചേർത്ത് ഒരു മിനിറ്റു വഴറ്റുക
- ഇനി കാരറ്റ് ,സ്പ്രിങ് ഒനിയൻ വെള്ള ,വെളുത്തുള്ളി എന്നിവ ചേർത്ത് ഒരു മിനിറ്റു വഴറ്റുക
- ഇനി കാപ്സികം ചേർത്ത് 30 സെക്കൻഡ് വഴറ്റുക
- ഇനി ക്യാബേജ് ചേർക്കുക ;
- ഒരു മിനിട്ടു വഴറ്റുക
- ഇനി ഉപ്പ് ,കുരുമുളകുപൊടി ,പഞ്ചസാര എന്നിവ ചേർക്കുക
- വേവിച്ച നൂഡിൽസ് ,സോസ് മിക്സ് ,എന്നിവ ചേർത്ത് നൂഡിൽസ് പൊട്ടിപ്പോകാതെ ഇളക്കി യോജിപ്പിക്കുക
- വറുത്ത ചിക്കൻ ,മുട്ട എന്നിവ ചേർത്ത് ഒന്ന് രണ്ടു മിനിറ്റു ഇളക്കുക
- മുകളിൽ സ്പ്രിങ് ഒനിയൻ വിതറുക
- ചൂടോടെ വിളമ്പുക
- നൂഡിൽസ് വേവിക്കുമ്പോൾ കൂടുതലായി വെന്തു പോകരുത്
- വെജിറ്റബിൾസ് കൂടിയ ചൂടിൽ വഴറ്റണം
- ഉപ്പ് ,കുരുമുളകുപൊടി എന്നിവ രുചിക്കനുസരിച്ചു ചേർക്കുക
- ഇതിലേയ്ക്ക് ഞാൻ നല്ലെണ്ണയാണ് ഉപയോഗിച്ചത്
- ഇത് മൂന്നു പേർക്ക് കഴിക്കാൻ പറ്റുന്ന അളവാണ്
No comments:
Post a Comment