auto ad

Friday, February 11, 2022

പരിപ്പ് കറി ഇത് പോലെ ഉണ്ടാക്കി നോക്കൂ | Parippu Curry Recipe


ചേരുവകൾ 
  • തുവരപ്പരിപ്പ് - മുക്കാൽ കപ്പ് (150 g )
  • സവാള - 1 വലുത് ( 100 g )
  • വെളുത്തുള്ളി - 1 കുടം (15 g )
  • പച്ചമുളക് - 3 -4 
  • തക്കാളി - 1 (70 g )
  • വേപ്പില 
  • മല്ലിയില 
  • മുളകുപൊടി - 1 ടീസ്പൂൺ 
  • മല്ലിപ്പൊടി - 1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1 / 2 ടീസ്പൂൺ 
  • ഗരംമസാല - 3 / 4  ടീസ്പൂൺ 
  • വറ്റൽമുളക് - 2 
  • ചുവന്നുള്ളി - 5 
 ഉണ്ടാക്കുന്ന വിധം 
  • പരിപ്പ് ,ഒരു ചെറിയ കഷ്ണം സവാള ,പച്ചമുളക് ,ഉപ്പ് ,ഒന്നര കപ്പ് വെള്ളം എന്നിവ ചേർത്ത് വേവിക്കുക 
  • ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള അരി ഞ്ഞത് ചേർത്ത് വഴറ്റുക 
  • വെളുത്തുള്ളി ,വേപ്പില എന്നിവ ചേർക്കുക 
  • വഴന്നു വരുമ്പോൾ തക്കാളി ചേർത്ത് നല്ല സോഫ്റ്റ് ആകുന്ന വരെ വഴറ്റുക 
  • ഇനി മസാലപ്പൊടികൾചേർത്തു മൂപ്പിക്കുക 
  • വേവിച്ച പരിപ്പ് ചേർക്കുക 
  • ആവശ്യത്തിന് വെള്ളം ,ഉപ്പ് എന്നിവ ചേർക്കുക 
  • മല്ലിയില ചേർക്കുക 
  • തീ ഓഫ് ചെയ്യുക 
  • വേറൊരു പാനില് എണ്ണയൊഴി ച്ചു ചൂടാക്കി ചുവന്നുള്ളി ,വറ്റൽമുളക് വേപ്പില എന്നിവ ചെർത്തു  മൂപ്പിക്കുക അല്പം മുളകുപൊടി കൂടി ചേർത്ത ശേഷം കറി യിലൊഴിച്ചു 5 മിനിറ്റ് മൂടി വക്കുക 
  • ഇനി ഇളക്കി ചൂടോടെവിളമ്പുക 
  • ചപ്പാത്തിക്കും ചോറിനും നല്ല കോമ്പിനേഷൻ ആണ് .

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...