ഇലയട
ചേരുവകൾ
- വറുത്ത അരിപ്പൊടി - 1 / 2 കപ്പ്
- തേങ്ങ ചിരകിയത് - ഒന്നര കപ്പ്
- പഞ്ചസാര - 2 ടേബിൾസ്പൂൺ
- ഏലക്കാപ്പൊടി - അര ടീസ്പൂൺ
- ജീരകം - കാൽ ടീസ്പൂൺ
- ശർക്കര - കാൽ കപ്പ്
- ഉപ്പ്
- അര കപ്പു തേങ്ങാ അരച്ച് പിഴിഞ്ഞ് അധികം കട്ടിയില്ലാത്ത ഒന്നര കപ്പ് തേങ്ങാപ്പാൽ തയ്യാറാക്കുക
- ഇതിലേക്ക് പഞ്ചസാര ,കാൽ ടീസ്പൂൺ ഉപ്പ് ,അരിപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക
- ഇത് അടുപ്പിൽ വച്ചു കുറുക്കി വാങ്ങുക
- ചൂടാറാനായി മൂടി വയ്ക്കുക
- ഫില്ലിങ് ഉണ്ടാക്കാൻ ബാക്കിയുള്ള തേങ്ങാ ,ശർക്കര .ഏലക്കാപ്പൊടി ,ജീരകം എന്നിവ യോജിപ്പിക്കുക
- മാവ് ചൂടാറുമ്പോൾ കുറേശ്ശെ വാഴയിലയിൽ പരത്തി ഉള്ളിൽ ആവശ്യത്തിന് ഫില്ലിങ് വച്ച് മടക്കുക
- അപ്പച്ചെമ്പിൽ വച്ച് 10 - 12 മിനിറ്റു ആവിയിൽ വേവിച്ചെടുക്കുക
- പുറത്തുടുത്തു തണുത്താൽ സ്വാദിഷ്ടമായ സോഫ്റ്റ് ഇലയട തയ്യാർ
No comments:
Post a Comment