auto ad

Saturday, February 26, 2022

ഈ ഒരു കറി ഉണ്ടെങ്കിൽ ഉച്ചയൂണ് കുശാൽ | Nadan Ozhichu Curry Kerala Style


കായ കറി 
 ചേരുവകൾ 
  • പച്ചക്കായ - 4 
  • ഇഞ്ചി - ഒരു വലിയ കഷ്ണം ( 15 g )
  • ചുവന്നുള്ളി - 8 (40 g )
  • പച്ചമുളക് - 2 
  • തേങ്ങാ മുക്കാൽ  കപ്പ് (80 g )
  • മുളകുപൊടി - അര ടേബിൾസ്പൂൺ 
  • മല്ലിപ്പൊടി - ഒരു ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - അര ടേബിൾസ്പൂൺ 
  • കറിവേപ്പില 
 തയ്യാറാക്കുന്ന വിധം 
  • കായ അരിഞ്ഞു ഉപ്പ്,മഞ്ഞൾപ്പൊടി ,മുളകുപൊടി ,മല്ലിപ്പൊടി ,ഇഞ്ചി ചുവന്നുള്ളി ,വേപ്പില,ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി വേവിക്കുക 
  • ഇതിലേക്ക് പച്ചമുളക് ,പുളി  പിഴിഞ്ഞതു ,തേങ്ങാ അരച്ചത് ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് തിള വന്ന തുടങ്ങുമ്പോൾ വാങ്ങി വയ്ക്കുക 
  • താളിച്ച് ചേർക്കാൻ പാനിൽ രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക . ഇതിലേക്ക് 4 -5 ചുവന്നുള്ളി അരിഞ്ഞതും കുറച്ചു കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക .ഇത് കറിയിലേക്കൊഴിച്ചു കുറച്ചു സമയം മൂടി വയ്ക്കുക 
  • ഇനി ഇളക്കി ചൂടുചോറിനൊപ്പം വിളമ്പുക 

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...