auto ad

Saturday, March 5, 2022

പഞ്ഞി പോലൊരു ചോക്ലേറ്റ് കേക്ക് ഉണ്ടാക്കിയാലോ ! Chocolate Sponge Cake Recipe


ചോക്ലേറ്റ് കേക്ക് 
  • മൈദാ - 70 g ( 7 tbs )
  • കൊക്കോപൗഡർ - 30 g (5 tbs )
  • പഞ്ചസാര - 75 g ( 5 tbs )
  • മുട്ട വലുത് - 5 
  • എണ്ണ - 75 ml ( 5 tbs )
  • പാൽ - 120 ml (1 / 2  കപ്പ് )
  • വാനില എസ്സെൻസ് - 1 / 2  ടീസ്പൂൺ 
  • കറുവപ്പട്ട പ്പൊടി - 1 / 4 ടീസ്പൂൺ 
  • വിനാഗിരി - 2 ടീസ്പൂൺ (10 മില്ലി )
തയ്യാറാക്കുന്ന വിധം 
  • മുട്ടയുടെ മഞ്ഞയും വെള്ളയും വേർതിരിക്കുക 
  • എണ്ണ ,പാൽ ,മൈദ ,കൊക്കോപൗഡർ ,മുട്ടമഞ്ഞ ,വാനില ,കറുവപ്പട്ട പൊടി എന്നിവ യോജിപ്പിക്കുക 
  • മുട്ടവെള്ള ,വിനാഗിരി എന്നിവ യോജിപ്പിക്കുക 
  • ബീറ്റ് ചെയ്തു നന്നായി പതഞ്ഞു തുടങ്ങുമ്പോൾ പഞ്ചസാര കുറേശ്ശെയായി ചേർക്കുക 
  • സോഫ്റ്റ് പീക്ക് സ്റ്റേജ് കഴിഞ്ഞു സ്റ്റിഫ് പീക്കിൽ എത്തുന്നതിനു മുമ്പായി ബീറ്റിങ് നിർത്തുക 
  • മുട്ടവെള്ളയും യോജിപ്പിച്ച മൈദയുടെ കൂട്ടും ഒരുമിച്ചാക്കുക 
  • ഇത് 7 x 4 ഇഞ്ച് സൈസ് ഉള്ള ടിന്നിൽ ഒഴിക്കുക 
  • അലുമിനിയം ഫോയിൽ കൊണ്ട് മൂടുക 
  • ഇതൊരു ട്രേയിൽ വക്കുക 
  • ചൂടുവെള്ളം ട്രേയിൽ ഒഴിച്ച് ബേക്ക് ചെയ്യുക 
  • 140 ഡിഗ്രി സെൽഷ്യസ് ചൂടിൽ 90 മിനിറ്റു ബേക്ക് ചെയ്യുക 
  • പുറത്തെടുത്തു കമഴ്ത്തി തണുക്കാൻ അനുവദിക്കുക 
  • തണുത്ത ശേഷം മുറിക്കുക 

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...