ചേരുവകൾ
- മൈദ - 330 g ( 2 .5 കപ്പ് - 2 ടേബിൾസ്പൂൺ )
- മുട്ട - 1
- പാൽ - 6 ടേബിൾസ്പൂൺ (90 ml )
- പഞ്ചസാര - 3 ടേബിൾസ്പൂൺ (45 g )
- ബട്ടർ - 3 ടേബിൾസ്പൂൺ ( 45 g )
- ഉപ്പ് - 1 ടീസ്പൂൺ (6 g )
- യീസ്റ്റ് - 1 ടീസ്പൂൺ
- മൈദ -3 ടേബിൾസ്പൂൺ (30 g )
- പാൽ - 150 ml
- മൈദയിലേക്കു പാൽ ചേർത്ത് ചെറുചൂടിൽ തുടരെ ഇളക്കി കുറുക്കി എടുക്കുക
- ഇത് തണുക്കാൻ വയ്ക്കുക
- ഇനി ബട്ടർ ഒഴികെയുള്ള എല്ലാ ചേരുവകളും തണുത്ത മാവ് കുറുക്കിയതും ചേർത്ത് നന്നായി യോജിപ്പിക്കുക
- ഇനി 10 -15 മിനിറ്റ് കുഴച്ചെടുക്കുക
- ഇനി എണ്ണ തടവിയ ബൗളിൽ ആക്കി പൊങ്ങി വരുന്ന വരെ മൂടി വയ്ക്കുക
- പിന്നീട് മൂന്നു കഷണങ്ങളാക്കി ബോൾ രൂപത്തിലാക്കി 15 മിനിറ്റു റെസ്ററ് അനുവദിക്കുക
- പിന്നീട് പരത്തി എതിർവശങ്ങളിൽ നിന്നും മടക്കി റോൾ ചെയ്തെടുത്തു ബേക്കിങ് ടിന്നിലാക്കി പൊങ്ങി വരാൻ വക്കുക
- ടിന്നിൽ 80 %പൊങ്ങി വന്നാൽ 190 ഡിഗ്രി സെൽഷ്യസ് ചൂടിൽ 30 -35 മിനിറ്റു ബേക്ക് ചെയ്യുക
- സമയം ആകുന്നതിനു മുമ്പ് മുകളിൽ കൂടുതൽ ബ്രൗൺ ആയാൽ അലുമിനിയം ഫോയിൽ കൊണ്ട് മൂടി ബാക്കിയുള്ള സമയം ബേക്ക് ചെയ്യുക
- പുറത്തെടുത്തു മുകളിൽ ബട്ടർ പുരട്ടി ടിന്നിൽ നിന്നും മാറ്റി തണുക്കാൻ അനുവദിക്കുക
- പിന്നീട് സ്ലൈസ് ചെയ്തു കഴിക്കാം
No comments:
Post a Comment