auto ad

Thursday, March 10, 2022

ഈസി സാമ്പാർ | Sambar Recipe


ചേരുവകൾ 
  • തുവരപ്പരിപ്പ് - 3 പിടി (100 g )
  • ഉരുളക്കിഴങ്ങു - 1 മീഡിയം (80 g )
  • ക്യാരറ്റ് - 1 (80 g )
  • ബീൻസ് - 5 (80 g )
  • കായ - 80 g 
  • വഴുതനങ്ങ - 1 (50 g )
  • സവാള - 1 ചെറുത് (50 g )
  • പച്ചമുളക് - 2 
  • വെണ്ടയ്ക്ക - 6 -7 (80 g )
  • തക്കാളി - 1 
  • മല്ലിയില 
  • സാമ്പാർ പൊടി - 3 ടേബിൾസ്പൂൺ (30 g )
  • വാളൻപുളി -  ചെറിയ കഷണം (15 g )
  • താളിക്കാൻ : കടുക് ,ഉലുവ ,കറിവേപ്പില ,ഉണക്കമുളക് 
 ഉണ്ടാക്കുന്ന വിധം 
  • പരിപ്പ് ,അരിഞ്ഞ പച്ചക്കറികൾ (വെണ്ടയ്ക്ക ,തക്കാളി എന്നിവ ഒഴികെ ),ഉപ്പു ,4 കപ്പ് വെള്ളം എന്നിവ കുക്കറിൽ വേവിക്കുക (ഒരു വിസിൽ)
  • വെണ്ടക്ക അല്പം എണ്ണയിൽ 2 -3 മിനിറ്റു വഴറ്റുക 
  • കുക്കർ തുറന്ന ശേഷം വഴറ്റിയ വെണ്ടയ്ക്ക ,പുളി  പിഴിഞ്ഞ വെള്ളം ,തക്കാളി ,മല്ലിയില എന്നിവചേർത്തു തിളപ്പിക്കുക 
  • മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക;ഉലുവ ,വേപ്പില ,ഉണക്കമുളക് എന്നിവ മൂപ്പിച്ചു സാമ്പാറിലേക്കു ചേർക്കുക 
  • അൽപ സമയം മൂടി വച്ച ശേഷം ഇളക്കി വിളമ്പാവുന്നതാണ് 

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...