auto ad

Sunday, March 27, 2022

സ്നിക്കേഴ്സ് ചോക്ലേറ്റ് വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Snickers Chocolate Recipe


ചേരുവകൾ 
   ന്യൂഗെറ്റ് ലയർ 
  •  വറുത്ത നിലക്കടല - 200 g (1 കപ്പ്+2  ടേബിൾസ്പൂൺ )
  • ഉപ്പ് - 1/ 4 ടീസ്പൂൺ 
  • പീനട്ട് ബട്ടർ - 2 ടേബിൾസ്പൂൺ (30 g )
  • കണ്ടെൻസ്ഡ് മിൽക്ക് - 5 ടേബിൾസ്പൂൺ (75 ml )
  കാരമേൽ ലയർ 
  • പഞ്ചസാര - 3/ 4 കപ്പ് (150 g )
  • ബട്ടർ - 2 ടേബിൾസ്പൂൺ 
  • ക്രീം - 100 ml (6 ടേബിൾസ്പൂൺ +2 ടീസ്പൂൺ )
  • വറുത്ത നിലക്കടല - 1 / 2  കപ്പ് (100 g )
  ചോക്ലേറ്റ് ലയർ 
  • മിൽക്ക് ചോക്ലേറ്റ് - 250 g 
 ഉണ്ടാകുന്ന വിധം 
  ന്യുഗേറ്റ്‌ ലയർ 
  • നിലക്കടല പൊടിച്ചെടുക്കുക 
  • ഉപ്പ് ,പീനട്ട് ബട്ടർ ,കണ്ടെൻസ്ഡ് മിൽക്ക് എന്നിവ ചേർത്ത് യോജിപ്പിക്കുക 
  • ഇനി ബേക്കിങ് പേപ്പർ വിരിച്ച ഒരു ടിന്നിലേക്കു മാറ്റി ലെവൽ ചെയ്യുക 
 കാരമേൽ ലയർ 
  • പഞ്ചസാര ഉരുക്കി കാരമേൽ ആക്കുക 
  • തീ കുറച്ചു വച്ച് ക്രീം ,ബട്ടർ എന്നിവ ചേർക്കുക 
  • സോഫ്റ്റ്ബോൾ സ്റ്റേജ് (120 ഡിഗ്രി സെൽഷ്യസ്) എത്തുന്ന വരെ ചൂടാക്കുക 
  • ഇനി നിലക്കടല ചേർത്ത് യോജിപ്പിക്കുക 
  • ഇത് ന്യുഗേറ്റ്‌ ലെയറിനു മുകളിൽ ഒഴിച്ച് തണുക്കാനായി ഫ്രിഡ്ജിൽ വയ്ക്കുക 
  • തണുത്ത് കഴിഞ്ഞു ചെറിയ ബാറുകളായി മുറിക്കുക 
 ചോക്ലേറ്റ് ലയർ 
  • ഒരു സോസ്പാനിൽ വെള്ളം ചൂടാക്കി ഹീറ്റ് പ്രൂഫ് ആയ ഒരു ബൗൾ വയ്ക്കുക 
  • ഇതിലേക്ക് ചെറിയ കഷണങ്ങളാക്കിയ ചോക്ലേറ്റ് ചേർത്ത് ചെറിയ ചൂടിൽ ഉരുക്കിയെടുക്കുക 
  • ഇനി മുറിച്ച ബാറുകൾ ഇതിൽ മുക്കി ബേക്കിങ് പേപ്പറിൽ നിരത്തുക 
  • തണുക്കാനായി ഫ്രിഡ്ജിൽ വക്കുക 
  • അരികിൽ കൂടുതലായുള്ളത് മുറിച്ചു മാറ്റി ഭംഗിയാക്കുക 
  • രുചികരമായ സ്നിക്കേഴ്സ് തയ്യാർ  

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...